പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും സമാജ് വാദി പർട്ടി നേതാവ് അഖിലേഷ് യാദവും അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ക്കെതിരെ സഖ്യമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു. കോൺഗ്രസിനെ ഒഴിവാക്കിയുള്ള നീക്കത്തിൽ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായികിനെയും കൂടെ നിർത്താനും സാദ്ധ്യത. കൊൽക്കത്തയിൽ മമതയുമായി അഖിലേഷ് യാദവ് ഇന്നലെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.നേരത്തെ, ലോക്സഭാ തെരഞ്ഞെടുപ്പിൽ ആരുമായും സഖ്യത്തിനില്ലെന്നും,തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും ജനങ്ങളുടെ മാത്രം പിന്തുണ മതിയെന്നും മമത ബാനർജി പറഞ്ഞിരുന്നു.
മമതാ ബാനർജിയുംഅഖിലേഷ് യാദവും അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ക്കെതിരെ സഖ്യമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു
