നിയമസഭ ഇന്നും പ്രക്ഷുബ്ധമായി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.സഭാനടപടികൾ അൽപ്പനേരത്തേക്ക് നിർത്തിവെച്ചു. പതിനൊന്ന് മണിക്ക് കാര്യോപദേശക സമിതി യോഗം ചേരും. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, നിയമസഭയിലെ കക്ഷി നേതാക്കളൊക്കെ തന്നെയും യോഗത്തിൽ പങ്കെടുക്കും. അടിയന്തരപ്രമേയ നോട്ടീസ് അനുവദിക്കണം, പ്രതിപക്ഷ എംഎൽഎമാരെ മർദ്ദിച്ച ഭരണപക്ഷ എം എൽ മാർക്കും വാച്ച് വാർഡിനുമെതിരെ നടപടി വേണം, പ്രതിപക്ഷ എം എൽ എ മാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം, കെ കെ രമ എം എൽ എയ്ക്കെതിരെയുള്ള സൈബർ ആകമണത്തിൽ നടപടി വേണം തുടങ്ങിയ ആവശ്യങ്ങൾ […]
ഭാരത് ജോഡോ യാത്രയ്ക്കിടയിലെ പരാമർശത്തിനു തെളിവ് തേടി പോലീസ്
ഭാരത് ജോഡോ യാത്രയ്ക്കിടയിലെ പരാമർശത്തിന്റെ തെളിവുകൾക്കായി ഇന്നലെ രാഹുൽ ഗാന്ധിയുടെ വീട്ടിലെത്തിയ പോലീസിനോട് പാർലമെൻറിനകത്തും പുറത്തും അദാനിക്കെതിരെ താൻ നടത്തുന്ന പരാമർശങ്ങളുടെ പേരിലാണോ ഈ നടപടിയെന്നായിരുന്നു രാഹുലിന്റെ ചോദ്യം. എന്നാൽ വിവരങ്ങൾ ലഭ്യമാക്കാൻ അദ്ദേഹം കൂടുതൽ സമയം ആവശ്യപ്പെട്ടെന്നും യാത്ര ഡൽഹിയിലൂടെ കടന്നു പോയപ്പോൾ പരാതി പറഞ്ഞവർ ഡൽഹിയിലുണ്ടെങ്കിൽ അവർക്കു നിയമ സഹായം നൽകാനും സുരക്ഷ നൽകാനുമാണു വിവരങ്ങൾ ആവശ്യപ്പെട്ടതെന്നും സ്പെഷൽ കമ്മീഷണർ പറഞ്ഞു.
ഡൽഹിയിൽ ഇന്ന് കർഷക മഹാ പഞ്ചായത്ത്
ഉറപ്പുകൾ പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനെതിരെ സംയുക്ത കിസാൻ മോർച്ച ഇന്നു ഡൽഹി രാം ലീല മൈതാനിയിൽ കർഷക മഹാ പഞ്ചായത്ത് നടത്തും. സർക്കാരിനെതിരെ രണ്ടാം കർഷക പോരാട്ട പ്രഖ്യാപനമാണിതെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കർഷകർ എത്തിച്ചേരുമെന്നും നേതാക്കൾ പറഞ്ഞു. 2021 ൽ രേഖാമൂലം നൽകിയ ഉറപ്പുകൾ കേന്ദ്രം പാലിക്കണമെന്നും കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുന്നതുൾപ്പെടെയുള്ള ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് അന്നു സമരം അവസാനിപ്പിച്ചതെന്നും എന്നാൽ ആ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു.
പ്രഭാത വാര്‍ത്തകള്‍ | മാര്‍ച്ച് 20
◾നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അനുവദിച്ചില്ലെങ്കില്‍ സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നിയമസഭ സമാധാനപരമായി ചേരണമെന്നാണ് പ്രതിപക്ഷവും ആഗ്രഹിക്കുന്നത്. എന്നാല്‍ പൂച്ചക്കുട്ടികളെ പോലെ നിയമസഭയിലിരിക്കാന്‍ കഴിയില്ലെന്ന് സതീശന്‍ വ്യക്തമാക്കി. ഇന്നു രാവിലെ സഭാ നടപടികള്‍ ആരംഭിക്കുന്നതിനു മുമ്പ് മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മില്‍ നടക്കുന്ന കൂടിയാലോചനയില്‍ സമവായം ആയില്ലെങ്കില്‍ ഇന്നും നിയമസഭാ നടപടികള്‍ അലങ്കോലമാകും. ◾ഡല്‍ഹി പോലീസിന്റെ നോട്ടീസിനു പത്തു ദിവസത്തിനകം മറുപടി നല്‍കുമെന്ന് രാഹുല്‍ ഗാന്ധി. വലിയൊരു ചോദ്യാവലിതന്നെ പോലീസ് രാഹുലിനു നല്‍കിയിട്ടുണ്ട്. […]
പത്ത് ദിവസത്തിനുള്ളിൽ നോട്ടീസിന് മറുപടി നൽകുമെന്ന് രാഹുല്‍ ഗാന്ധി
പത്ത് ദിവസത്തിനുള്ളിൽ നോട്ടീസിന് മറുപടി നൽകുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. സമാനമായ ഒരു യാത്ര ഏതെങ്കിലും ഭരണകക്ഷി നേതാക്കൾ നടത്തി ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ പിന്നാലെ പോകുമായിരുന്നോയെന്നും രാഹുൽ പൊലീസിനോട് ചോദിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തങ്ങളുടെ ദുരവസ്ഥ നേരിട്ട് വന്ന് കണ്ട് അറിയിച്ചുവെന്ന കശ്മീരിലെ പ്രസംഗത്തില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് പൊലീസ് നോട്ടീസ് നല്‍കിയത്. കഴിഞ്ഞ ജനുവരി മുപ്പതിന് ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിലെ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിന് പിന്നാലെ കൂടിയിരിക്കുകയാണ് ഡൽഹി പൊലീസ്. ഇന്ന് രാവിലെ പത്തരയോടെ തുഗ്ലക്ക് […]
ഒ ടി ടി പ്ലാറ്റ്ഫോമുകളില്‍ അസഭ്യ കണ്ടന്‍റുകള്‍ വർധിക്കുന്നുവെന്ന പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രി അനുരാഗ് താക്കൂർ
ഒ ടി ടി പ്ലാറ്റ്ഫോമുകളില്‍ അസഭ്യ കണ്ടന്‍റുകള്‍ വർധിക്കുന്നുവെന്ന പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രി അനുരാഗ് താക്കൂർ. നിയമത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ നടപടിയെടുക്കും. ക്രിയേറ്റിവിറ്റിയുടെ പേരിൽ എന്തും അനുവദിച്ചു നൽകാനാകില്ല. കർശന നടപടിയുണ്ടാകുമെന്നും അനുരാഗ് താക്കൂര്‍ മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ ഈ വിഷയം വളരെ ഗൗരവത്തോടെ തന്നെയാണ് കാണുന്നത്.നാഗ്പുരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സർഗ്ഗാത്മകതയുടെ പേരിലുള്ള ദുരുപയോഗം ഒരിക്കലും വച്ചുപൊറിപ്പിക്കാനാവില്ല. ഒ ടി ടി പ്ലാറ്റ്‌ഫോമുകളുടെ വർധിച്ചു വരുന്ന ദുരുപയോഗവും അശ്ലീലവുമായ […]
റബ്ബര്‍ കര്‍ഷകരുടെ വികാരമാണ് തലശേരി ആര്‍ച്ച് ബിഷപ്പ് പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
റബ്ബര്‍ കര്‍ഷകരുടെ വികാരമാണ് തലശേരി ആര്‍ച്ച് ബിഷപ്പ് പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പാടില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് വി ഡി സതീശന്‍ പറഞ്ഞു. ക്രൈസ്തവ ന്യൂനപക്ഷം നേരിടുന്ന വലിയ പ്രശ്‌നം ആര്‍എസ്എസ് ഭീഷണി ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാര്‍ റബര്‍ വില 300 രൂപയായി പ്രഖ്യാപിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കാമെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയാണ് ചര്‍ച്ചയായത്.നിയമസഭാ സംഘര്‍ഷ വിഷയത്തില്‍ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുമെന്നും വി […]
സ്വര്‍ണ ഇ.ടി.എഫുകളില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ
ആഗോള സ്വര്‍ണ ഇ.ടി.എഫുകളിലെ നിക്ഷേപം നിറം മങ്ങുമ്പോഴും, മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ. ആഗോള തലത്തില്‍ തുടര്‍ച്ചയായ പത്താം മാസമാണ് സ്വര്‍ണ ഇ.ടി.എഫുകളിലെ നിക്ഷേപം ഇടയുന്നത്. പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കാന്‍ അമേരിക്കന്‍ കേന്ദ്ര ബാങ്ക് സ്വീകരിച്ച നടപടി സ്വര്‍ണ ഇ.ടി.എഫുകളിലെ നിക്ഷേപത്തെ വന്‍ തോതിലാണ് ബാധിച്ചത്. അടിസ്ഥാന പലിശ നിരക്ക് കുത്തനെ കൂട്ടുകയും, ഡോളറിന്റെ മൂല്യവും ട്രഷറി ബോണ്ട് യീല്‍ഡും കുതിച്ചുയരുകയും ചെയ്തതാണ് സ്വര്‍ണ ഇ.ടി.എഫുകളുടെ നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കാന്‍ കാരണം. ആഗോള തലത്തില്‍ നിക്ഷേപം വന്‍ തോതില്‍ […]
‘പൊന്നിയിന്‍ സെല്‍വന്റെ’ രണ്ടാം ഭാഗം ഏപ്രില്‍ 28ന്
മണിരത്‌നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്റെ’ രണ്ടാം ഭാഗത്തിന്റെ ഗാനം പുറത്തുവിടാന്‍ തയ്യാറായി. രണ്ടാം ഭാഗം ഏപ്രില്‍ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഗാനത്തിന്റെ റിലീസ് അറിയിച്ച് ഗ്ലിംപ്‌സ് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘അഗ നാഗ’ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിടുക. ശക്തിശ്രീ ഗോപാലനാണ് ഗാനം ആലപിക്കുന്നത്. ഇളങ്കോ കൃഷ്ണനാണ് ഗാന രചന. തൃഷയും കാര്‍ത്തിയും ഒന്നിച്ചുള്ള ഒരു ഫോട്ടോ ഉള്‍പ്പെടുത്തിയുള്ള പോസ്റ്റര്‍ പുറത്തുവിട്ടത് ആരാധകര്‍ ഏറ്റെടുത്തിരുന്നു. വിക്രം, ജയം രവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് […]
പ്രഭുദേവയുടെ സൈക്കോളജിക്കല്‍ ത്രില്ലര്‍ ‘ബഗീര’ 24ന്
പ്രഭുദേവ പ്രധാന കഥാപാത്രമായെത്തുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം ‘ബഗീര’ കേരളത്തിലേക്ക്. മാര്‍ച്ച് 24ന് ആണ് ചിത്രത്തിന്റെ കേരള റിലീസ്. ശ്രീ ബാല എന്റര്‍ടെയിന്‍മെന്റ് ആണ് വിതരം. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് പ്രഭുദേവ തന്നെയാണ്. ബഗീരയില്‍ സീരിയല്‍ കില്ലറിന്റെ വേഷത്തിലാണ് പ്രഭു ദേവ എത്തുന്നത്. ഏഴ് നായികമാരാണ് ചിത്രത്തിലുള്ളത്. അമൈറ ദസ്തര്‍, രമ്യ നമ്പീശന്‍, ജനനി അയ്യര്‍, സഞ്ചിത ഷെട്ടി, ഗായത്ര ശങ്കര്‍, സാക്ഷി അഗര്‍വാള്‍, സോണിയ അഗര്‍വാള്‍ എന്നിവരാണ് നായികമാര്‍. സായ് […]
