ആഗോള സ്വര്‍ണ ഇ.ടി.എഫുകളിലെ നിക്ഷേപം നിറം മങ്ങുമ്പോഴും, മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ. ആഗോള തലത്തില്‍ തുടര്‍ച്ചയായ പത്താം മാസമാണ് സ്വര്‍ണ ഇ.ടി.എഫുകളിലെ നിക്ഷേപം ഇടയുന്നത്. പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കാന്‍ അമേരിക്കന്‍ കേന്ദ്ര ബാങ്ക് സ്വീകരിച്ച നടപടി സ്വര്‍ണ ഇ.ടി.എഫുകളിലെ നിക്ഷേപത്തെ വന്‍ തോതിലാണ് ബാധിച്ചത്. അടിസ്ഥാന പലിശ നിരക്ക് കുത്തനെ കൂട്ടുകയും, ഡോളറിന്റെ മൂല്യവും ട്രഷറി ബോണ്ട് യീല്‍ഡും കുതിച്ചുയരുകയും ചെയ്തതാണ് സ്വര്‍ണ ഇ.ടി.എഫുകളുടെ നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കാന്‍ കാരണം. ആഗോള തലത്തില്‍ നിക്ഷേപം വന്‍ തോതില്‍ കൊഴിയുന്നുണ്ടെങ്കിലും, ഇന്ത്യയ്ക്ക് തുടര്‍ച്ചയായ നേട്ടമാണ് കൈവരിക്കാന്‍ സാധിച്ചത്. ഫെബ്രുവരിയിലെ കണക്കനുസരിച്ച്, സ്വര്‍ണ ഇ.ടി.എഫുകളിലെ നിക്ഷേപം 3.30 കോടി ഡോളര്‍ ഉയര്‍ന്ന് 250 കോടി ഡോളറില്‍ എത്തി. ഇതോടെ, മൊത്തം 38 ടണ്‍ നിക്ഷേപമാണ് ഇന്ത്യന്‍ ഇ.ടി.എഫുകളില്‍ ഉള്ളത്. അതേസമയം, യുകെ, അമേരിക്ക, ചൈന, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ഫെബ്രുവരിയില്‍ കനത്ത നഷ്ടമാണ് നേരിട്ടത്.
സ്വര്‍ണ ഇ.ടി.എഫുകളില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ
