നിരന്തരം സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ടിരിക്കുന്നത് ശാരീരികമായി മാത്രമല്ല മാനസികമായും നമ്മെ ബാധിക്കുമെന്നാണ് സമീപകാലത്ത് ഒരു റിപ്പോര്‍ട്ട് വന്നിട്ടുളളത്. അമിതമായ സോഷ്യല്‍ മീഡിയ അഭിനിവേശം മറവി , വിഷാദം ഉള്‍പ്പെടെയുളള അവസ്ഥകളിലേക്ക് നമ്മെ നയിക്കാം. തുടര്‍ച്ചയായി സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത് ആളുകളുടെ മാനസികാരോഗ്യത്തെ കൂടുതലായി ബാധിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആളുകള്‍ ചുറ്റുമുളളവരില്‍ നിന്ന് അകലം പാലിക്കുന്നു. ഇത്തരക്കാര്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്ന ലോകം യഥാര്‍ത്ഥ്യമാണെന്നും ഇതാണ് സന്തോഷമെന്നും കരുതുന്നു. സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം മാനസികമായി മാത്രമല്ല ശാരീരികമായും നമ്മെ ബാധിക്കാം. സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സജീവമായ ആളുകള്‍ കൂടുതല്‍ വിവാഹേതര ബന്ധങ്ങളുണ്ടാക്കുന്നതായും കാണപ്പെടുന്നുണ്ട്. ജേര്‍ണല്‍ ഓഫ് ടെക്നോളജി ഇന്‍ ബിഹേവിയര്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, സോഷ്യല്‍ മീഡിയയില്‍ രാവും പകലും ഇടപഴകുന്ന ആളുകള്‍ ദിവസേന 15 മിനിറ്റെങ്കിലും അതില്‍ നിന്ന് വിട്ടു നില്‍ക്കണം. ആളുകള്‍ കുറഞ്ഞത് 15 മിനിറ്റെങ്കിലും സോഷ്യല്‍ മീഡിയ ഉപയോഗം നിര്‍ത്തിയാല്‍ അവരുടെ ആരോഗ്യം വളരെയധികം മെച്ചപ്പെടുമെന്ന് ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. ദിവസേന ഇങ്ങനെ ചെയ്യുന്നതിലൂടെ വിഷാദം, ഏകാന്തത എന്നിവയില്‍ നിന്ന് മുക്തി നേടാനാകുമെന്നും പഠനത്തില്‍ പറയുന്നു. സമൂഹമാധ്യമങ്ങളില്‍ നിരന്തരം സജീവമാകുന്നവരില്‍ ആളുകളോടുള്ള അപകര്‍ഷതാബോധവും വര്‍ധിച്ചുവരികയാണെന്നും അതിനാല്‍ തന്നെ ദിവസേന 15 മിനിറ്റെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് നമ്മുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുമെന്നുമാണ് പറയുന്നത്.
ദിവസേന 15 മിനിറ്റെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കണം!
