ദേശീയ ഹരിത ട്രൈബ്യൂണൽ ചുമത്തിയ 100 കോടി രൂപ പിഴ ഒഴിവാക്കാനുള്ള നിയമസാധ്യതകൾ തേടി കൊച്ചി കോർപ്പേറഷൻ. എൻജിടി വിധിയ്ക്ക് എതിരെ അടുത്ത ദിവസം തന്നെ ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കാനാണ് നീക്കം. എവിടെ ഹർജി നൽകണമെന്നതിലാണ് നിയമവിദഗ്ധരുടെ അഭിപ്രായം തേടുന്നത്. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് വിധിയെന്നും പിഴ കണക്കാക്കുന്നതിൽ ശാസ്ത്രീയ പഠനം നടത്തിയിട്ടില്ലെന്നുമാണ് കോർപ്പറേഷന്റെ വാദം.
100 കോടി രൂപ പിഴ ഒഴിവാക്കാനുള്ള നിയമസാധ്യതകൾ തേടി കൊച്ചി കോർപ്പേറഷൻ
