അഴിമതി ഏറ്റം കൂടുതൽ നടക്കുന്നതായി പരാതിയുള്ള ആരോഗ്യം, റവന്യു, രജിസ്ട്രേഷൻ,മോട്ടർ വാഹനം, തദേശം, പൊതുമരാമത്ത് എന്നീ ആറ് വകുപ്പുകളിൽ വിജിലൻസിൽ നിന്നും എസ്പി, ഡി വൈ എസ് പി ഉദ്യോഗസ്ഥരെ ഡപ്യൂട്ടേഷനിൽ നിയമിച്ച് വിജിലൻസ് യൂണീറ്റുകൾ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രിക്ക് വിജിലൻസ് ഡയറക്റ്റർ ശുപാർശ നൽകി. നിലവിൽ എല്ലാ വകുപ്പുകളിലും തന്നെ ആഭ്യന്തര വിജിലൻസുണ്ടെങ്കിലും അതതു വകുപ്പിലെ ഉദ്യോഗസ്ഥർക്ക് തസ്തിക നൽകി നിയമിക്കുന്നതല്ലാതെ നടപടിയുണ്ടാകാറില്ല എന്നതാണ് വാസ്തവം.
ആറ് വകുപ്പുകളിൽ വിജിലൻസ് യൂണീറ്റുകൾക്ക് ഡയറക്ട്ടറുടെ ശുപാർശ
