മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ തൃപ്തികരമെന്ന് മേൽനോട്ട സമിതി. കേന്ദ്രജലക്കമ്മീഷൻ സുപ്രിം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ കേരളത്തിനും തമിഴ്നാടിനും ഉന്നതാധികാര സമിതി ചെയർമാൻ നിർദേശം നൽകിയെന്നും കമ്മീഷൻ പറഞ്ഞു. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ഹർജി നാളെ സുപ്രിം കോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്രജലക്കമ്മീഷനും സുപ്രിം കോടതി ചുമതലപ്പെടുത്തിയ മേൽനോട്ട സമിതിയും ഇക്കാര്യം വ്യക്തമാക്കിയത്.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ തൃപ്തികരമെന്ന് മേൽനോട്ട സമിതി
