ആഗോള ഓഹരി വിപണികളിൽ തകർച്ച. യൂറോപ്യൻ മാർക്കറ്റുകളിൽ വൻ ഇടിവ്രേഖപ്പെടുത്തി. ബാങ്കിങ്ങ് രംഗത്തെ തകർച്ചയാണ് ഇപ്പോൾ വിപണിക്ക് ഭീഷണിയായിരിക്കുന്നത്. ഇന്ത്യൻ ഓഹരി വിപണിയിലും ഇടിവ് പ്രകടമായി. അമേരിക്കൻ സ്വീറ്റ്സർലൻറ് ബാങ്കുകളുടെ തകർച്ചയാണ് ഓഹരി വിപണിയിൽ വലിയ ബുദ്ധിമുട്ടുകൾക്ക് കാരണമായിരിക്കുന്നത്. ഏഷ്യൻ യൂറോപ്യൻ മാർക്കറ്റുകളിൽ ഇന്ന് ഒരു പോലെ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ത്യൻ മാർക്കററിൽ ഇന്ന് വലിയ ഇടിവുണ്ടായെങ്കിലും ക്ലോസിങ്ങ് സമയമായപ്പോഴേക്കും നില അല്പം മെച്ചപ്പെട്ടു എന്നാണ് റിപ്പോർട്ട് .
ആഗോള ഓഹരി വിപണികളിൽ തകർച്ച
