Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | മാര്‍ച്ച് 21

◾മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷന്‍ റിപോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ഡാമില്‍ സ്വതന്ത്ര സമിതി അടിയന്തര സുരക്ഷാ പരിശോധന നടത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി ഇന്നു പരിഗണിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ◾ലൈഫ് മിഷന്‍ കേസില്‍ നാലു കോടി രൂപ കോഴ നല്‍കിയ യൂണിടാക് മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ഈപ്പനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്റെ ഭാഗമായി ഫ്ലാറ്റ് കെട്ടിടം നിര്‍മ്മിക്കാനുള്ള കരാര്‍ സന്തോഷ് ഈപ്പന്റെ കമ്പനിക്കായിരുന്നു. കേസില്‍ രണ്ടാമത്തെ അറസ്റ്റാണിത്. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വൈദേകം റിസോര്‍ട്ടിന് ആദായ നികുതി വകുപ്പ് ടിഡിഎസ് വിഭാഗം വീണ്ടും നോട്ടീസ് നൽകി

കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ടിന് ആദായ നികുതി വകുപ്പ് ടിഡിഎസ് വിഭാഗം വീണ്ടും നോട്ടീസ് നല്‍കി. ടിഡ‍ിഎസ് വിഭാഗത്തിന് ഇന്ന് നല്‍കിയ രേഖകള്‍ അപൂര്‍ണ്ണമാണെന്ന് കണ്ടതിനെത്തുടര്‍ന്നാണ് നടപടി. നികുതി സംബന്ധമായ മുഴുവന്‍ രേഖകളും ഈ മാസം 27ന് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ റിസോര്‍ട്ടില്‍ നടന്ന റെയ്ഡിന്‍റെ തുടര്‍ച്ചയായാണ് രേഖകള്‍ ആവശ്യപ്പെട്ടത്. ഇ പി ജയരാജന്‍റെ ഭാര്യക്കും മകനും ഓഹരിയുള്ളതാണ് വൈദേകം റിസോര്‍ട്ട്.യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ പരാതിയില്‍ വിജിലന്‍സും റിസോര്‍ട്ടിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. റിസോര്‍ട്ട് അധികൃതരോട് നികുതി സംബന്ധമായ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കർഷകസംഘടനകൾ

രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കർഷകസംഘടനകൾ. കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾക്കെതിരെ ഡൽഹിയിൽ നടന്ന കർഷക  മഹാപഞ്ചായത്ത് തീരുമാനമെടുത്തു. ഡൽഹി രാം ലീല മൈതാനത്തായിരുന്നു കർഷകരുടെ മഹാപഞ്ചായത്ത്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അരലക്ഷത്തോളം കർഷകരാണ് കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നത്. രാകേഷ് ടിക്കായത്ത്, ഹനൻ മൊല്ല എന്നിവർ അടക്കം പ്രധാനപ്പെട്ട നേതാക്കൾ ഒക്കെ നേരിട്ട് പങ്കെടുത്തുകൊണ്ടാണ് കർഷകരുടെ ഈ സമര പ്രഖ്യാപനം. രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക് കർഷകർ വീണ്ടും കടക്കുകയാണ്. ഇതിന്റെ ഭാ​ഗമായിട്ടുള്ള കർഷക റാലി രാജ്യവ്യാപകമായി നടത്താനാണ് തീരുമാനം. ഇത് സംബന്ധിച്ചുളള സമരപ്രഖ്യാപനമാണ് […]

Posted inബിസിനസ്സ്

വിദേശ നിക്ഷേപത്തില്‍ വര്‍ദ്ധനവ്

രാജ്യത്ത് വിദേശ നിക്ഷേപത്തില്‍ വര്‍ദ്ധനവ്. ഈ മാസം ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം, വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഇക്വിറ്റിയില്‍ 11,500 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. ഇവയില്‍ അദാനി ഗ്രൂപ്പ് കമ്പനികളില്‍ യുഎസ് ആസ്ഥാനമായ ജിക്യുജി പാര്‍ട്‌ണേഴ്‌സ് നടത്തിയ നിക്ഷേപമാണ് ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. ഡെപ്പോസിറ്ററുകളില്‍ നിന്നുള്ള കണക്കുകള്‍ അനുസരിച്ച്, വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ മാര്‍ച്ച് 17 വരെ 11,495 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ 5,294 കോടി രൂപയും, ജനുവരിയില്‍ 28,852 കോടി രൂപയും […]

Posted inവിനോദം

‘കഠിന കഠോരമി അണ്ഡകടാഹം’ പെരുന്നാള്‍ റിലീസ്

‘ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം ബേസില്‍ ജോസഫ് നായകനാകുന്ന ‘കഠിന കഠോരമി അണ്ഡകടാഹം’ പെരുന്നാള്‍ റിലീസായി തിയേറ്ററുകളിലേക്കെത്തും. നവാഗതനായ മുഹാഷിന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസില്‍ ജോസഫ് ആണ് റിലീസ് വിവരം പങ്കുവെച്ചത്. ബച്ചു എന്ന മുഴുനീള കഥാപാത്രത്തിലാണ് ബേസില്‍ ചിത്രത്തില്‍ എത്തുന്നത്. ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയിലാകും ബേസില്‍ വരിക എന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറില്‍ നൈസാം സലാമാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പുഴു, ഉണ്ട എന്നീ ചിത്രങ്ങളിടെ […]

Posted inവിനോദം

‘റാണി’ ചിത്രത്തിലെ നിയതി കാദമ്പിയുടെ ഫസ്റ്റ് ലുക്ക്

ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റാണി’. ഉര്‍വശി, ഭാവന, ഹണി റോസ്, നിയതി കാദമ്പി തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ശങ്കര്‍ രാമകൃഷ്ണന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. നിയതി കാദമ്പിയുടെ ഫസ്റ്റ് ലുക്ക് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. മോഷന്‍ പോസ്റ്ററായിട്ടാണ് ഫസ്റ്റ് ലുക്ക് ചിത്രത്തിന്റേതായി പുറത്തുവിട്ടിരിക്കുന്നത്. സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണനും, വിനോദ് മേനോനും ജിമ്മി ജേക്കബും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. രഞ്ജിത്തിന്റെ ‘കേരള കഫേ’യില്‍ ‘ഐലന്റ് എക്‌സ്പ്രസ്’ ആണ് ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. […]

Posted inഓട്ടോമോട്ടീവ്

ബ്രെസ സിഎന്‍ജി ഇന്ത്യന്‍ വിപണിയില്‍

മാരുതി സുസുക്കി ബ്രെസ സിഎന്‍ജി ഇന്ത്യന്‍ വിപണിയിലിറക്കി. അടിസ്ഥാന എല്‍എക്‌സഐ വേരിയന്റിന് 9.14 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഏറ്റവും ഉയര്‍ന്ന ഇസെഡ്എക്‌സ്‌ഐ ഡ്യുവല്‍ ടോണ്‍ വേരിയന്റിന് 12.05 ലക്ഷം രൂപ . സിഎന്‍ജി കരുത്ത് ലഭിക്കുന്ന വിപണിയിലെ ആദ്യത്തെ സബ്-കോംപാക്റ്റ് എസ്യുവിയാണ് ഇപ്പോള്‍ ബ്രെസ. ഒരു കിലോ ഇന്ധനത്തിന് ഏകദേശം 25.51 കിലോമീറ്റര്‍ മൈലേജാണ് ബ്രെസ സിഎന്‍ജി വാഗ്ദാനം ചെയ്യുന്നത്. നാല് വകഭേദങ്ങളിലാണ് എത്തുന്നത്. ഈ വേരിയന്റുകളില്‍, ഇലക്ട്രോണിക് സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് […]

Posted inപുസ്തകങ്ങൾ

പുതു കവിതാ വായനകള്‍

മറ്റൊരു സാഹിത്യ ജനുസ്സിനെക്കാളും വികാരതീവ്രതയോടെ മനുഷ്യാവസ്ഥയെ ആവിഷ്‌ക്കരിക്കാന്‍ സ്വയം പര്യാപ്തമാണ് കവിത. ഭാഷയിലും രൂപഘടനയിലും ആവിഷ്‌ക്കാരസങ്കേതങ്ങളിലും വൈവിധ്യമാഘോഷിക്കുകയാണ് സമകാലമലയാളകവിത. തീര്‍ത്തും സ്വകാര്യമായ അനുഭവങ്ങളാവിഷ്‌കരിക്കുന്‌പോഴും അവ സാമൂഹികമാവുന്നു. രാഷ്ട്രീയ ജാഗ്രത പുലര്‍ത്തുന്നു. ഇപ്പോള്‍ സജീവമായി എഴുതിക്കൊണ്ടിരിക്കുന്ന മുപ്പത്തൊന്‍പത് കവികളെക്കുറിച്ചുള്ള സമഗ്രപഠനങ്ങളാണ് ഈ പുസ്തകത്തില്‍. പുതുകവിതയുടെ സഞ്ചാരവഴികള്‍ വെളിപ്പെടുത്തുന്ന പഠനങ്ങള്‍. ‘പുതു കവിതാ വായനകള്‍’. ഡോ. ഷീബ ദിവാകരന്‍. ആത്മ ബുക്‌സ്. വില 427 രൂപ.  

Posted inആരോഗ്യം

ശരീരഭാരം കുറയ്ക്കാന്‍ ചില മാര്‍ഗങ്ങള്‍

കഠിനമായ വ്യായാമമോ ഭക്ഷണ നിയന്ത്രണമോ ഇല്ലാതെ തന്നെ ശരീരഭാരം കുറയ്ക്കാം. ഇതിനായി ആരോഗ്യവിദഗ്ധര്‍ കണ്ടെത്തിയ പത്ത് മാര്‍ഗങ്ങളുണ്ട്. ഇത് നിരവധിപേരില്‍ പരീക്ഷിച്ച് വിജയിച്ചതാണ്. ഈ ലളിതമായ കാര്യങ്ങള്‍ പിന്തുടര്‍ന്ന് കഴിഞ്ഞാല്‍ നിങ്ങള്‍ക്കും ശരീരഭാരം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കുറയ്ക്കാന്‍ സാധിക്കുന്നതാണ്. ഇവ ഏതൊക്കെയെന്ന് നോക്കാം. അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ പൊതുവെ മണവും രുചിയുമുള്ളവയാണ്. അതിനാല്‍ തന്നെ മറ്റ് ഭക്ഷണങ്ങളേക്കാള്‍ കൂടുതല്‍ ഇവ കഴിക്കാനുള്ള ആഗ്രഹവും നിങ്ങളില്‍ കൂടുതലായിരിക്കും. ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ പാടെ ഒഴിവാക്കുന്നതിന് പകരം പതിയെ ഇതിന്റെ അളവ് കുറച്ചുകൊണ്ട് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മോദി മാത്രമല്ല ഇന്ത്യയെന്ന് ബിജെപിക്കാർ മനസിലാക്കണമെന്ന് രാഹുൽ ഗാന്ധി

മോദി മാത്രമല്ല ഇന്ത്യയെന്ന് ബിജെപിക്കാർ മനസിലാക്കണമെന്ന് രാഹുൽ ഗാന്ധി. യുഡിഎഫ് ബഹുജന കൺവെഷനും കൈത്താങ്ങ് പദ്ധതിയിൽ നിർമിച്ച വീടുകളുടെ താക്കോൽ ദാനവും നടത്തുന്ന പരിപാടി കോഴിക്കോട് മുക്കത്ത്  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയെ വിമർശിച്ചാൽ അത് രാജ്യത്തെ വിമർശിക്കുക ആണെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്രസർക്കാരിനെതിരായ വിമർശനം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആർഎസ്എസ് , ബിജെപി , പോലീസ് എന്നൊക്കെ പറഞ്ഞാൽ പേടിക്കുന്നവർ കാണും. ഞാൻ അക്കൂട്ടത്തിൽ അല്ല. ഞാൻ വിശ്വസിക്കുന്നത് സത്യത്തിലാണ്. എത്ര വട്ടം […]