മോദി മാത്രമല്ല ഇന്ത്യയെന്ന് ബിജെപിക്കാർ മനസിലാക്കണമെന്ന് രാഹുൽ ഗാന്ധി. യുഡിഎഫ് ബഹുജന കൺവെഷനും കൈത്താങ്ങ് പദ്ധതിയിൽ നിർമിച്ച വീടുകളുടെ താക്കോൽ ദാനവും നടത്തുന്ന പരിപാടി കോഴിക്കോട് മുക്കത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയെ വിമർശിച്ചാൽ അത് രാജ്യത്തെ വിമർശിക്കുക ആണെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്രസർക്കാരിനെതിരായ വിമർശനം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആർഎസ്എസ് , ബിജെപി , പോലീസ് എന്നൊക്കെ പറഞ്ഞാൽ പേടിക്കുന്നവർ കാണും. ഞാൻ അക്കൂട്ടത്തിൽ അല്ല. ഞാൻ വിശ്വസിക്കുന്നത് സത്യത്തിലാണ്. എത്ര വട്ടം പോലീസിനെ എന്റെ വീട്ടിലേക്ക് അയച്ചാലും എത്ര കേസ് എടുത്താലും സത്യം പറഞ്ഞു കൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കളവിന്റെ തടവറയിൽ ഒളിച്ച് ഇരിക്കുന്നവർക്ക് അത് മനസിലാകില്ലെന്നും അദ്ദേഹം പരിഹസിച്ചു.
മോദി മാത്രമല്ല ഇന്ത്യയെന്ന് ബിജെപിക്കാർ മനസിലാക്കണമെന്ന് രാഹുൽ ഗാന്ധി
