‘ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം ബേസില്‍ ജോസഫ് നായകനാകുന്ന ‘കഠിന കഠോരമി അണ്ഡകടാഹം’ പെരുന്നാള്‍ റിലീസായി തിയേറ്ററുകളിലേക്കെത്തും. നവാഗതനായ മുഹാഷിന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസില്‍ ജോസഫ് ആണ് റിലീസ് വിവരം പങ്കുവെച്ചത്. ബച്ചു എന്ന മുഴുനീള കഥാപാത്രത്തിലാണ് ബേസില്‍ ചിത്രത്തില്‍ എത്തുന്നത്. ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയിലാകും ബേസില്‍ വരിക എന്ന് സംവിധായകന് വെളിപ്പെടുത്തിയിരുന്നു. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറില്‍ നൈസാം സലാമാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പുഴു, ഉണ്ട എന്നീ ചിത്രങ്ങളിടെ രചയിതാവ് ഹര്‍ഷാദാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്.
‘കഠിന കഠോരമി അണ്ഡകടാഹം’ പെരുന്നാള്‍ റിലീസ്
