ബ്രിട്ടണിലെ ഏറ്റവും വലിയ ജയിലായ എച്ച്എംപി ബെര്‍വിനില്‍ 18 വനിതാ ജീവനക്കാരെ പിരിച്ചുവിട്ടു. നോര്‍ത്ത് വെയില്‍സിലെ റെക്സാമിലാണ് ഈ ജയില്‍. പിരിച്ചുവിട്ടത് എന്തിനാണെന്നു കേട്ടാല്‍ അമ്പരന്നുപോകും. തടവുപുള്ളികളുമായി പ്രണയത്തിലാകുകയും ലൈംഗിക പങ്കാളികളാക്കുകയും ചെയ്തതിനാണ് 18 പേരെ പിരിച്ചുവിട്ടത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെയാണ് ഇത്രയും പേരെ പിരിച്ചുവിട്ടത്. ജയില്‍പുള്ളികളുമായുള്ള ബന്ധത്തിന്റെ പേരില്‍ ഈയിടെ മൂന്നു വനിതാ ജയില്‍ ജീവനക്കാര്‍ക്കെതിരേ കേസെടുത്തിരുന്നു. കേസ് കോടതിയില്‍ എത്തിയപ്പോഴാണ് ആറു വര്‍ഷത്തിനിടെ ഇത്രയും വനിതാ ജീവനക്കാര്‍ തടവുകാരുമായി പ്രണയിച്ചെന്നും ലൈംഗിക പങ്കാളികളാക്കുകയും ചെയ്തെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. ജെന്നിഫര്‍ ഗാവന് എന്ന ജയില്‍ ഉദ്യോഗസ്ഥ പ്രതിയായ അലക്സ് കോക്സണിന്റെ സെല്ലിലേക്കു ഫോണ്‍ കടത്തി. വാട്ട്സാപ്പിലൂടെ ഇരുവരും ചാറ്റ് ചെയ്തിരുന്നു. ഫോണ്‍ പിടിക്കപ്പെട്ടതോടെയാണ് പ്രണയകഥ പുറത്തായത്. എട്ടു മാസത്തെ തടവു ശിക്ഷ കോടതി വിധിക്കുകയും ചെയ്തു. ഗാവന്റെ സഹപ്രവര്‍ത്തകരായ എമിലി വാട്ട്സണ്, അയേഷ ഗണ്‍ എന്നിവരും തടവുപുള്ളികളുമായി ബന്ധത്തിലായതിന് ശിക്ഷിക്കപ്പെട്ടു. എമിലി വാഹനമിടിച്ച് ഒരാളെ കൊന്നതിന് ജയിലിലായ മയക്കുമരുന്നു വില്പനക്കാരന് ജോണ്‍ മക്ഗീയുമായാണ് പ്രണയത്തിലായത്. പ്രൊബേഷന്‍ ഓഫീസറായിരുന്ന അയേഷ ഒരു കൊള്ളക്കാരനെയാണു പ്രണയിച്ചത്. ഈ വാര്‍ത്ത കേട്ട കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളിലെ തടവുകാര്‍ റെക്സാമ ജയിലിലേക്കു മാറാനാകുമോയെന്ന് അന്വേഷിച്ചുവരികയാണ്.
തടവുകാരെ പ്രണയിച്ച വനിതാ ജയിലര്‍മാര്‍
