ഒരാളുടെ മാത്രം അഭിപ്രായമാണ് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ക്രൈസ്തവ മേഖലയുടെ മൊത്തം പ്രതികരണമായി അതിനെ കാണരുതെന്നും അദ്ദേഹം വ്യക്തമാക്കി.ഒരാളുടെ പ്രസ്താവനയുടെ പുറത്ത് ഇടിഞ്ഞ് വീണ് പോകുന്നതല്ല കേരളത്തിൻ്റെ മതനിരപേക്ഷ അടിത്തറ എന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നല്ല മുന്നേറ്റം ഉണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരാളുടെ മാത്രം അഭിപ്രായമാണ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞതെന്ന് എം വി ഗോവിന്ദൻ
