പെരിയാറിലേക്കു പൈപ്പ് വഴി മലിനജലം ഒഴുക്കിയ കമ്പനിയുടെ പ്രവർത്തനാനുമതി മലിനീകരണ നിയന്ത്രണ ബോർഡ് റദ്ദാക്കി.എടയാർ വ്യവസായ മേഖലയിൽ പെരിയാറിന്റെ തീരത്തു പ്രവർത്തിക്കുന്ന അലയൻസ് മറൈൻ പ്രൊഡക്ട്സിനെതിരെയാണു നടപടി. ദുർഗന്ധത്തോടെ കറുത്ത മലിനജലം പുഴയിലേക്കു ഒഴുകിയതിനെ തുടർന്ന് കമ്പനി അടച്ചുപൂട്ടാൻ 15 നു പിസിബി ഉത്തരവിട്ടിരുന്നു. ഇതിനിടെയാണു ഞായറാഴ്ച്ച രാത്രി പെരിയാറിലേക്കു വീണ്ടും മലിനജലം ഒഴുക്കിയത്. തുടർന്ന് പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും പിസിബി ഉദ്യോഗസ്ഥരെയും പോലീസിനെയും വിളിച്ചു വരുത്തുകയാണുണ്ടായത്. തുടർന്ന് കമ്പനി അടച്ചുപൂട്ടാൻ നിർദേശിക്കുകയായിരുന്നു.
പെരിയാറിലേക്കു മലിനജലം ഒഴുക്കിയ കമ്പനിയുടെ പ്രവർത്തനാനുമതി റദ്ദാക്കി
