നിയമസഭ ഇന്നും പ്രക്ഷുബ്ധം. സഭയുടെ നടുത്തളത്തിൽ അനിശ്ചിത കാല സത്യാഗ്രഹവുമായി പ്രതിപക്ഷം. അൻവർ സാദത്ത്, ടി ജെ വിനോദ്, ഉമ തോമസ്,കുറുക്കോളി മൊയ്തീൻ, എകെഎം അഷ്റഫ് തുടങ്ങിയ അഞ്ച് എം എൽ എ മാരാണ് സത്യാഗ്രഹമിരിക്കുന്നത്. പ്രശ്നപരിഹാരത്തിന് ശ്രമിക്കാത്തതിനാലാണ് സമരമെന്നും വിഡി സതീശൻ പറഞ്ഞു.ഇത് ശരിയായ നടപടിയല്ലെന്നും,പ്രതിപക്ഷം റൂളിങ്ങ് പാലിക്കുന്നില്ല എന്നും, ചരിത്രത്തിൽ ആദ്യമായി സ്പീക്കറുടെ കോലം കത്തിച്ചെന്നും സ്പീക്കർ പറഞ്ഞു. സഭയെ പ്രതിപക്ഷം അവഹേളിക്കുന്നുവെന്നും, പ്രതിപക്ഷ നേതാവിന്റെ കാർമികത്വത്തിലാണ് ഇത് നടക്കുന്നതെന്നും മന്ത്രി എംബി രാജേഷും പറഞ്ഞു.
നിയമസഭ ഇന്നും പ്രക്ഷുബ്ധം
