യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ചൈന മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ചർച്ച ചെയ്യാമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ഇന്നലെ നാല് മണിക്കൂറോളം ഷി ചിൻ പിങ്ങും വ്ലാഡിമിർ പുടിനും അനൗദ്യോഗിക ചർച്ചകൾ നടത്തിയിരുന്നു. രണ്ടു ദിവസത്തെ സന്ദർശനത്തിനായി റഷ്യയിയിലെത്തിയ ചൈനീസ് പ്രസിഡന്റുമായുള്ള ഔദ്യോഗിക ചർച്ച ഇന്നു നടക്കും. കഴിഞ്ഞ വർഷം യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഷി യുടെ ആദ്യ റഷ്യാ സന്ദർശനമാണിത്.
യുദ്ധം അവസാനിപ്പിക്കാൻ ചൈന മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ചർച്ച ചെയ്യാമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ
