എറണാകുളം ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും ഏപ്രിൽ പത്തിനകം ഉറവിട മാലിന്യ സംസ്ക്കരണ സംവിധാനം ഉറപ്പാക്കാൻ സർക്കാർ നിർദേശം. അതിദരിദ്രവിഭാഗം ഒഴികെയുള്ള എല്ലാ വീടുകൾക്കും മാലിന്യ ശേഖരണത്തിനുള്ള യൂസർഫീ ബാധകമാക്കും. ഉറവിട മാലിന്യ സംസ്ക്കരണം നടപ്പാക്കാത്ത വീടുകൾ, സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പന്ത്രണ്ടാം തീയതിയ്ക്കുള്ളിൽ വാർഡ് അംഗങ്ങൾ തദ്ദേശസ്ഥാപന മേധാവിക്ക് കൈമാറണം. നടപ്പാക്കാത്തവർക്കെതിരെ പതിനഞ്ചാം തീയതിയ്ക്കുക്കുള്ളിൽ നിയമ നടപടികൾ സ്വീകരിക്കണമെന്നും തദ്ദേശ വകുപ്പ് ഉത്തരവിട്ടു.
ഉറവിട മാലിന്യ സംസ്ക്കരണ സംവിധാനം ഉറപ്പാക്കാൻ സർക്കാർ നിർദേശം
