ദേവികുളം വിധിക്ക് ഇടക്കാല സ്റ്റേ ലഭിച്ചു. തെരഞ്ഞെടുപ്പ് റദ്ദാക്കിയത് സ്റേറ ചെയ്ത് ഹൈക്കോടതി. സുപ്രിം കോടതിയെ സമീപിക്കാൻ പത്ത് ദിവസം സാവകാശം ലഭിക്കും.അപ്പീൽ നൽകുന്നതിനായാണ് പത്ത് ദിവസത്തെ കാലാവധി. അപ്പീലുമായി മുന്നോട്ടു പോകാൻ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് നിർദ്ദേശം നൽകിയിരുന്നു. ഒരു എം എൽ എ എന്ന നിലയിൽ തന്നെ ഇപ്പോൾ മുന്നോട്ടു പോകാൻ രാജയ്ക്കു കഴിയുമെന്നാണ് റിപ്പോർട്ട്.ദേവികുളം എം എൽ എ യായിരുന്ന എ രാജ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.
ദേവികുളം വിധിക്ക് ഇടക്കാല സ്റ്റേ ലഭിച്ചു
