കൂറ്റന്‍ കടല്‍ത്തിരയില്‍ ആടിയുലഞ്ഞ് ആകാശംമുട്ടെ ഉയരത്തിലേക്കു കുതിച്ച് ഒരു കപ്പല്‍. ശക്തമായ തിരമാലയില്‍ കപ്പല്‍ മറിയുകയും മുങ്ങുകയും ചെയ്യുമെന്നു ഭയം തോന്നും. അത്രയും ഭീതിജനകമായാണ് തിരയിളക്കവും കാറ്റും. ഭീമന് എണ്ണക്കപ്പലാണത്. കപ്പലിന്റെ ഏറ്റവും മുകളിലെ ഡക്കില്നിന്നുള്ള കാഴ്ച നെഞ്ചിടിപ്പോടെ മാത്രമേ കാണാനാവൂ. ഓഡ്ലി ടെറിഫൈയിംഗ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ച വീഡിയോ 14 സെക്കന്‍ഡ് മാത്രമേയുള്ളൂ. ഓഡിയോ ഇല്ലാത്ത വീഡിയോയാണ്. തിരമാലയില്‍ കപ്പലിന്റെ ഒരഗ്രം 45 ഡിഗ്രി ലംബമായി പറന്നുയരുന്നതു കപ്പലിന്റെ മറ്റേയറ്റത്തുനിന്ന് എങ്ങനെ ചിത്രീകരിച്ചിട്ടുണ്ടാകുമെന്നു ഭയം തോന്നിപ്പോകും കപ്പലിന്റെ പിറകുവശം കടലില്‍ മുങ്ങിക്കാണില്ലേയെന്നും തോന്നിപ്പോകും. അത്രയേറെ ഭീതിജനകമാണ് ആ ദൃശ്യങ്ങള്‍. എന്നാല്‍ അടുത്ത നിമിഷംതന്നെ കപ്പലിന്റെ ഉയര്‍ന്നുപൊങ്ങിയ ഭാഗം താഴുകയും മറുവശം മാനത്തോളം ഉയരുകയും ചെയ്യുന്നു. 1993 ല്‍ ഡേടോണ ബീച്ചിന് സമീപത്ത് 27 മീറ്റര്‍ ഉയരത്തില്‍ അടിച്ച തിരമാലയില്‍ ഉയര്‍ന്ന കപ്പലിന്റെ വീഡിയോയാണ് ഇപ്പോള്‍ ട്വിറ്ററിലൂടെ വന്‍തോതില്‍ പ്രചരിക്കുന്നത്. 95 ലക്ഷം പേരാണ് വീഡിയോ കണ്ടത്. രസകരമായ അനേകം കമന്റുകളും വീഡിയോയ്ക്കു ലഭിച്ചു.
തിരമാലയില്‍ പൊങ്ങി മാനംമുട്ടെ ഒരു കപ്പല്‍
