ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ഇന്നലെ രാത്രി 10.20 ഓടുകൂടി ഭൂചലനം അനുഭവപ്പെട്ടു. ജനങ്ങൾ വീടുവിട്ടു പുറത്തേക്കോടി. ഉത്തരേന്ത്യ മുഴുവൻ പ്രകമ്പനമുണ്ടായി. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മലനിരകളിലായിരുന്നു. റിക്ട്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പാക്കിസ്ഥാനും, ചൈനയും അടക്കം എട്ടോളം രാജ്യങ്ങളിൽ അനുഭവപ്പെട്ടു.ജമ്മു കാശ്മീർ,പഞ്ചാബ്,രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ശക്തമായ പ്രകമ്പനവും അനുഭവപ്പെട്ടു.പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി ഒൻപത് പേർ മരണപ്പെട്ടെന്നും മുന്നൂറിലധികം പേര്‍ക്ക് പരുക്കേറെറന്നും,നിരവധി വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.
ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം
