ലൈഫ് മിഷൻ കോഴക്കേസിൽ മുൻ സിഇഒ യു .വി. ജോസിനെ തുടർച്ചയായ രണ്ടാം ദിവസവും ഇഡി ചോദ്യം ചെയ്യുന്നു. സന്തോഷ് ഈപ്പനൊപ്പം ചോദ്യം ചെയ്യുന്നതിനായാണ് വിളിപ്പിച്ചത്.സാക്ഷി എന്ന നിലയിലാണ് ചോദ്യം ചെയ്യുന്നതെന്നാണ് വിവരം. കാരണം വിവാദമായ കരാറിനൊക്കെ ശേഷം ചുമതലയിലേക്ക് വന്നയാളാണ് യു.വി.ജോസ്. ശിവശങ്കറാണ് ഈപ്പനെ പരിചയപ്പെടുത്തിയതെന്നും, പദ്ധതി രേഖകളെല്ലാം അവസാന നിമിഷത്തിലാണ് താൻ കണ്ടതെന്നും സി ഇ ഒ ആയിരുന്നിട്ടു പോലും താൻ ഇക്കാര്യങ്ങളെല്ലാം അറിഞ്ഞത് അവസാനമാണെന്നുമാണ് ജോസ് പറയുന്നതെന്നാണ് വിവരം.
യു.വി.ജോസിനെ രണ്ടാം ദിവസവും ഇഡി ചോദ്യം ചെയ്യുന്നു
