ജില്ലാ ജഡ്ജി റാങ്കിലുള്ള ഏഴ് പേരെ ഹൈക്കോടതി ജഡ്ജിമാരാക്കുന്നതിനായി ശുപാർശ ചെയ്യാൻ കൊളീജിയം തീരുമാനം. ഹൈക്കോടതി രജിസ്ട്രാർ ജനറൽ കൃഷ്ണകുമാർ , വിജിലൻസ് രജിസ്ട്രാർ ജയകുമാർ, ഹൈക്കോടതിയിലെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി വിൻസെന്റ്, കൊല്ലം ജില്ലാ ജഡ്ജി സ്നേഹലത, തലശേരി ജില്ലാ ജഡ്ജി എസ് ഗിരീഷ്, കാസർഗോഡ് ജില്ലാ ജഡ്ജി കൃഷ്ണകുമാർ, അഡീഷണൽ ജില്ലാ ജഡ്ജി പ്രദീപ് കുമാർ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഇവരിൽ അഞ്ചുപേരുടെ പേരുകൾ ഹൈക്കോടതി കൊളീജിയം അംഗീകരിച്ചുവെന്നാണ് റിപ്പോർട്ട്.
ജില്ലാ ജഡ്ജി റാങ്കിലുളള ഏഴുപേരെ ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തു
