ബ്രഹ്മപുരം തീപിടുത്തത്തിൽ സിബിഐ അന്വേഷണം വേണമെന്നും,സോണ്ടക്ക് വേണ്ടി വഴി വിട്ട് കരാർ നൽകിയതിൽ മുഖ്യമന്ത്രിയുടെ പങ്ക് പരിശോധിക്കണമെന്നും മുൻ കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ ആവശ്യപ്പെട്ടു.കേരളത്തിൽ സംഭവിച്ചത് വലിയ ഒരു പരിസ്ഥിതി ദുരന്തമാണെന്ന ആമുഖത്തോടെ തുടങ്ങിയ ജാവദേക്കർ, ഇടത് വലത് മുന്നണികളെ വിഷയത്തിൽ രൂക്ഷമായി വിമർശിച്ചു. ഖരമാലിന്യ സംസ്കരണത്തിൽ കേരളം മാനദണ്ഡങ്ങൾ ലംഘിച്ചെന്നും അതിന്റെ ദൂഷ്യഫലമാണ് കൊച്ചിയിൽ കണ്ടതെന്നും ബി ജെ പി കേരള ഘടകത്തിന്റെ ചുമതലയുള്ള നേതാവ് കൂടിയായ ജാവദേക്കർ അഭിപ്രായപ്പെട്ടു.
കേരളത്തിൽ സംഭവിച്ചത് വലിയ ഒരു പരിസ്ഥിതി ദുരന്തമാണെന്ന് പ്രകാശ് ജാവദേക്കർ
