കേരളത്തില്‍ ഇന്ന് റംസാന്‍ വ്രതാരംഭം.മാസപ്പിറവി ദൃശ്യമായതോടെ ഇനിയുള്ള ഒരുമാസക്കാലം വിശ്വാസികള്‍ക്ക് വ്രതശുദ്ധിയുടെ ദിനരാത്രങ്ങള്‍.പരിശുദ്ധിയുടേയും മതസൗഹാര്‍ദത്തിന്റെയും കൂടിച്ചേരലുകളുടെയും കാലം കൂടിയാണ് ഇനിയുള്ള മുപ്പത് ദിനങ്ങള്‍.ഗള്‍ഫ് രാജ്യങ്ങളിലും ഇക്കുറി വ്യാഴാഴ്ചയാണ് റമദാൻ മാസം തുടങ്ങുക. ഇന്നലെ എവിടെയും മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് റമദാന്‍ വ്രതം വ്യാഴാഴ്ച ആരംഭിക്കുമെന്ന് ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കിയിരുന്നു.
6 ജി യുഗത്തിലേക്ക് കടക്കാനായി ഭാരത് 6 ജി മിഷൻ രൂപീകരിച്ച് കേന്ദ്ര സർക്കാർ
2030 ൽ സെക്കൻറിൽ 1000 ജി ബി ഇൻറർനെറ്റ് വേഗം വരെ പ്രതീക്ഷിക്കാവുന്ന 6 ജി യുഗത്തിലേക്ക് കടക്കാനായി ഭാരത് 6 ജി മിഷൻ രൂപീകരിച്ച് കേന്ദ്ര സർക്കാർ. ഈ സാങ്കേതിക വിദ്യയിലെ ഗവേഷണത്തിനടക്കം10000 കോടി രൂപയുടെ ഫണ്ട് വേണമെന്ന് കേന്ദ്രം 2021 ൽ നിയോഗിച്ച പ്രത്യേക 6 ജി ദൗത്യ സമിതി ശുപാർശ ചെയ്തു. ഇതുമൂലം സ്റ്റാർട്ടപ്പുകൾക്കടക്കം ഈ മേഖലയിലെ നൂതന കണ്ടു പിടുത്തങ്ങൾക്കു ഫണ്ടിങ്ങിനു അവസരമൊരുങ്ങിയേക്കും. ഇതുസംബന്ധിച്ച നയരേഖ പ്രധാനമന്ത്രി നരേന്ദ്രേ മോദി പ്രകാശനം […]
അനധികൃതമായി മാലിന്യം തള്ളിയാൽ അറസ്റ്റ് ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ടീം
അനധികൃതമായി മാലിന്യം കടത്തുന്ന വാഹനങ്ങൾ പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയിൽ എടുക്കാനും കുററക്കാരെ അറസ്റ്റ് ചെയ്യാനും ജില്ലകളിൽ പുതുതായി രൂപീകരിച്ച എൻഫോഴ്‌സ്‌മെന്റ് ടീമിനു സർക്കാർ അധികാരം നൽകി. ഇന്റേണൽ വിജിലൻസ് വിഭാഗം ഓഫീസറുടെ നേതൃത്വത്തിലുള്ള ടീമിൽ ജില്ലാ ശുചിത്വ മിഷൻ എൻഫോഴ്സ്മെന്റ് ഓഫീസർ, തദ്ദേശ ജോയിന്റ് ഡയറക്ടർ നിശ്ചയിക്കുന്ന ഓഫീസർ, തദ്ദേശസ്ഥാപന പരിധിയിലെ പോലീസ് ഓഫീസർ, മലിനീകരണ നിയന്ത്രണ ബോർഡിലെ സാങ്കേതികപ്രതിനിധി എന്നിവരുമുണ്ടാകും.
പ്രഭാത വാര്‍ത്തകള്‍ | മാര്‍ച്ച് 23
◾കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടി സുപ്രീം കോടതി കൊളീജിയം. ജഡ്ജിമാരുടെ നിയമനം കേന്ദ്രസര്‍ക്കാര്‍ മനപ്പൂര്‍വം വൈകിപ്പിക്കുകയാണെന്ന് സുപ്രീംകോടതി കൊളീജിയം. ആവര്‍ത്തിച്ച് ശുപാര്‍ശ ചെയ്ത പേരുകള്‍ അംഗീകരിക്കാതെ പിടിച്ചുവച്ച നടപടി അംഗീകരിക്കാനാവില്ല. അഞ്ച് ജില്ലാ ജഡ്ജിമാരെ മദ്രാസ് ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ ചെയ്ത് പുറപ്പെടുവിച്ച പ്രമേയത്തിലാണ് കൊളീജിയത്തിന്റെ വിമര്‍ശനം. മദ്രാസ് ഹൈക്കോടതിയിലേക്ക് അഭിഭാഷകനായ ആര്‍ ജോണ്‍ സത്യന്റെ പേര് വീണ്ടും ശുപാര്‍ശ ചെയ്തിരുന്നെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. ◾മാസപ്പിറവി കണ്ടു, കേരളത്തില്‍ റംസാന്‍ വൃതം ആരംഭിച്ചു. ഗള്‍ഫ് രാജ്യങ്ങളിലും ഇന്നു മുതലാണ് […]
പ്രതിപക്ഷ ശബ്ദം പാർലമെന്റിൽ ഉയരാൻ പാടില്ലെന്നു ഭരണകക്ഷി തീരുമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
പ്രതിപക്ഷ ശബ്ദം പാർലമെന്റിൽ ഉയരാൻ പാടില്ലെന്നു ഭരണകക്ഷി തീരുമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ പെരളശ്ശേരിയിൽ ഇഎംഎസ്, എകെജി അനുസ്മരണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് പാർലമെന്ററി ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണെന്നും അദ്ദേഹം വിമർശിച്ചു.ജനാധിപത്യ ത്തെ ആട്ടിമറിക്കാൻ സാധ്യമായതൊക്കെ ചെയ്യുന്ന സർക്കാറായി കേന്ദ്രസർക്കാർ മാറിയെന്ന വിമർശനവും മുഖ്യമന്ത്രി നടത്തി. കേന്ദ്രസർക്കാർ രാജ്യത്തെ ഭരണഘടനാ സ്ഥാനങ്ങളെ കൈപ്പിടിയിൽ ഒതുക്കുകയാണ്. എല്ലാം ആർഎസ്എസിന്റെ കൈയിൽ ഒതുങ്ങണമെന്നാണ് അവർ ചിന്തിക്കുന്നത്. ജുഡീഷ്യറിയ്ക്ക് സ്വാതന്ത്ര സ്വഭാവം പാടില്ലെന്നും തങ്ങൾക്ക് അലോസരം ഉണ്ടാകാൻ […]
റംസാന്‍ വ്രതാരംഭം നാളെ
കേരളത്തിലും റംസാന്‍ വ്രതാരംഭം നാളെ തുടങ്ങും. കോഴിക്കോട് മാസപ്പിറവി ദൃശ്യമായതോടെയാണ് കേരളത്തിലും നാളെ റംസാന്‍ വ്രതാരംഭം ആരംഭിക്കുന്നത്. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതായി ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ […]
രാത്രി വാര്‍ത്തകള്‍
പാര്‍ലമെന്റില്‍ പ്രതിപക്ഷ ശബ്ദം വിലക്കുകയാണെന്നു ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ പെരളശ്ശേരിയില്‍ ഇഎംഎസ്, എകെജി അനുസ്മരണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ഭരണഘടനാ സ്ഥാനങ്ങളെ ആര്‍എസ്എസിന്റെ കൈയില്‍ കൈപ്പിടിയില്‍ ഒതുക്കുകയാണ്. അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസില്‍ ഡിസിസി, ബ്ലോക്ക് പുനഃസംഘടനക്കായി ഏഴംഗ ഉപസമിതിയെ നിയോഗിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപി, അഡ്വ. ടി സിദ്ധിക്ക് എംഎല്‍എ, കെ.സി ജോസഫ്, എ.പി അനില്‍ കുമാര്‍ എംഎല്‍എ, ജോസഫ് വാഴക്കന്‍, അഡ്വ കെ ജയന്ത് […]
ഹുറൂണ്‍ ഗ്ലോബല്‍ ലിസ്റ്റില്‍ അദാനിയെ വെട്ടി അംബാനി
ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് പുറത്തുവന്നപ്പോള്‍ ഗൗതം അദാനി ഇരുപത്തിമൂന്നാം സ്ഥാനത്തേക്ക്. ഇതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി അദാനിയെ കടത്തിവെട്ടി മുന്നിലെത്തി. പുതിയ ലിസ്റ്റില്‍ 8200 കോടി ഡോളര്‍ ആസ്തിയുള്ള മുകേഷ് അംബാനിയാണ് രാജ്യത്തെ ഏറ്റവും സമ്പന്നന്‍. മാത്രമല്ല, ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയും മുകേഷ് അംബാനി തന്നെ. ലോകത്തെ 10 ശതകോടീശ്വന്മാരില്‍ ഇപ്പോള്‍ അംബാനി മാത്രമാണ് ഏക ഇന്ത്യക്കാരന്‍. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തു വന്നതിനുശേഷം ഗൗതം അദാനിയുടെ മൊത്തം ആസ്തി 53 ബില്യണ്‍ […]
‘2018 എവരി വണ്‍ ഈസ് ഹീറോ’ ഏപ്രില്‍ 21 ന് റിലീസ്
സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന ‘2018 എവരി വണ്‍ ഈസ് ഹീറോ’ എന്ന ചിത്രം ഏപ്രില്‍ 21 ന് റിലീസ് ചെയ്യും. ഏറെ നാളുകള്‍ നീണ്ട ചിത്രീകരണം, വന്‍താരനിര എന്നിവയെല്ലാം ചേര്‍ന്നാണ് 2018 പ്രളയ ദിവസങ്ങളെ വീണ്ടും സ്‌ക്രീനില്‍ എത്തിക്കുന്നത്. വേണു കുന്നപ്പള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ്അലി, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, ലാല്‍, നരേന്‍, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍ […]
സെലീന ഗോമസിന് 400 മില്ല്യണ്‍ ഫോളോവേഴ്‌സ്!
ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ആദ്യ വനിതയെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഗായിക സെലീന ഗോമസ്. 400 മില്ല്യണ്‍ ഫോളോവേഴ്‌സാണ് സെലിനയ്ക്കുള്ളത്. 30 കാരിയായ കൈലി ജെന്നറുടേതായിരുന്ന ഒന്നാം സ്ഥാനമാണ് സെലീന സ്വന്തമാക്കിയിരിക്കുന്നത്. ഫുട്‌ബോള്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസ്സിക്കും ശേഷം ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള വ്യക്തിയായിരിക്കുകയാണ് ഇതോടെ സെലീന. 563 ദശലക്ഷം ഫോളോവേഴ്‌സാണ് റൊണാള്‍ഡോയ്ക്കുള്ളത്. 443 ദശലക്ഷം ഫോളോവേഴ്സാണ് മെസിക്കുള്ളത്. കൈലി ജെന്നറിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന് 619 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്. ജെന്നറിന്റെ പേഴ്‌സണല്‍ […]
