ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള ആദ്യ വനിതയെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഗായിക സെലീന ഗോമസ്. 400 മില്ല്യണ്‍ ഫോളോവേഴ്സാണ് സെലിനയ്ക്കുള്ളത്. 30 കാരിയായ കൈലി ജെന്നറുടേതായിരുന്ന ഒന്നാം സ്ഥാനമാണ് സെലീന സ്വന്തമാക്കിയിരിക്കുന്നത്. ഫുട്ബോള്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസ്സിക്കും ശേഷം ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള വ്യക്തിയായിരിക്കുകയാണ് ഇതോടെ സെലീന. 563 ദശലക്ഷം ഫോളോവേഴ്സാണ് റൊണാള്‍ഡോയ്ക്കുള്ളത്. 443 ദശലക്ഷം ഫോളോവേഴ്സാണ് മെസിക്കുള്ളത്. കൈലി ജെന്നറിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന് 619 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്. ജെന്നറിന്റെ പേഴ്സണല്‍ അക്കൗണ്ടില്‍ 382 ദശലക്ഷം ആരാധകരുമുണ്ട്. അരിയാന ഗ്രാന്‍ഡെ (361 ദശലക്ഷം), കിം കര്ദാഷിയാന് (349 ദശലക്ഷം), ബിയോണ്‍സ് (301 ദശലക്ഷം), ക്ലോ കര്ദാഷിയാന് (298 ദശലക്ഷം) എന്നിവരാണ് ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള മറ്റുള്ള സെലിബ്രിറ്റികള്‍.
സെലീന ഗോമസിന് 400 മില്ല്യണ്‍ ഫോളോവേഴ്സ്!
