അനധികൃതമായി മാലിന്യം കടത്തുന്ന വാഹനങ്ങൾ പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയിൽ എടുക്കാനും കുററക്കാരെ അറസ്റ്റ് ചെയ്യാനും ജില്ലകളിൽ പുതുതായി രൂപീകരിച്ച എൻഫോഴ്സ്മെന്റ് ടീമിനു സർക്കാർ അധികാരം നൽകി. ഇന്റേണൽ വിജിലൻസ് വിഭാഗം ഓഫീസറുടെ നേതൃത്വത്തിലുള്ള ടീമിൽ ജില്ലാ ശുചിത്വ മിഷൻ എൻഫോഴ്സ്മെന്റ് ഓഫീസർ, തദ്ദേശ ജോയിന്റ് ഡയറക്ടർ നിശ്ചയിക്കുന്ന ഓഫീസർ, തദ്ദേശസ്ഥാപന പരിധിയിലെ പോലീസ് ഓഫീസർ, മലിനീകരണ നിയന്ത്രണ ബോർഡിലെ സാങ്കേതികപ്രതിനിധി എന്നിവരുമുണ്ടാകും.
അനധികൃതമായി മാലിന്യം തള്ളിയാൽ അറസ്റ്റ് ചെയ്യാൻ എൻഫോഴ്സ്മെന്റ് ടീം
