നിയമനടപടിക്ക് കോൺഗ്രസ്. രാഹുലിനെതിരായ വിധി ചർച്ച ചെയ്യാൻ കോൺഗ്രസ് യോഗം ചേരും. സ്റ്റിയറിങ്ങ് കമ്മിറ്റി അംഗങ്ങളും പി സി സി അധ്യക്ഷൻമാരും പങ്കെടുക്കും. ഒപ്പം പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ തേടി, തൃണമൂൽ കോൺഗ്രസിനടക്കം കത്ത് നൽകിയിട്ടുണ്ട്. രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാൻ സംസ്ഥാന ഘടകങ്ങൾക്കു കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശം നൽകി. രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ടേക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പാർലമെൻറിനു സമീപം വിജയ് ചൗക്കിൽ ഇന്നു പ്രതിപക്ഷ എംപി മാരുടെ സമരവും സംഘടിപ്പിച്ചിട്ടുണ്ട്.
രാഹുലിനെതിരായ വിധി ചർച്ച ചെയ്യാൻ കോൺഗ്രസ് യോഗം ചേരും
