Posted inഓട്ടോമോട്ടീവ്

പുതിയ ഹീറോ കരിസ്മ ഈ വര്‍ഷം എത്തിയേക്കും

ഐക്കണിക് പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ കരിസ്മ ഈ വര്‍ഷം വീണ്ടും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഹീറോ മോട്ടോര്‍ കോര്‍പ്. പുതിയ ഹീറോ കരിസ്മ ഷാസിയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഒരു പുതിയ എഞ്ചിന്‍ സജ്ജീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കമ്പനിക്ക് ഒരു പുതിയ മോട്ടോര്‍സൈക്കിള്‍ പ്ലാറ്റ്‌ഫോം തയ്യാറാണ്, ഇത് പ്രീമിയം സ്ഥലത്ത് മത്സരിക്കാന്‍ ബ്രാന്‍ഡിനെ സഹായിക്കും. പഴയ കരിസ്മയില്‍ 20 ബിഎച്ച്പി, 223 സിസി എയര്‍ കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്റ്റഡ് എഞ്ചിനാണ് സജ്ജീകരിച്ചിരുന്നത്, പുതിയ ഹീറോ കരിസ്മയ്ക്ക് കൂടുതല്‍ ശക്തമായ 210 […]

Posted inബിസിനസ്സ്

കല്യാണ്‍ ജൂവലേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായി രശ്മിക മന്ദാനയും

ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സിന്റെ ദക്ഷിണേന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡറായി രശ്മിക മന്ദാനയെ നിയമിച്ചു. കല്യാണ്‍ ജൂവലേഴ്‌സിന്റെ ലൈഫ്‌സ്‌റ്റൈല്‍ വിഭാഗത്തെയാകും രശ്മിക പ്രതിനിധാനം ചെയ്യുക. കല്യാണിന്റെ ആഗോള ബ്രാന്‍ഡ് അംബാസിഡറായ അമിതാഭ് ബച്ചന്‍, ദേശീയ ബ്രാന്‍ഡ് അംബാസിഡറായ കത്രീന കൈഫ്, ആന്ധ്രാ, തെലങ്കാന എന്നിവിടങ്ങളെ പ്രതിനിധീകരിക്കുന്ന നാഗാര്‍ജുന, തമിഴ്‌നാട് ബ്രാന്‍ഡ് അംബാസിഡറായ പ്രഭു, കര്‍ണാടകയിലെ ശിവരാജ് കുമാര്‍, കേരള ബ്രാന്‍ഡ് അംബാസിഡറായ കല്യാണി പ്രിയദര്‍ശന്‍ എന്നീ പ്രശസ്ത താരങ്ങള്‍ക്കൊപ്പം രശ്മിക കൂടി ഇനി കല്യാണിനായി […]

Posted inവിനോദം

നിത്യ മേനോന്‍ നായികയാകുന്ന ‘കോളാമ്പി’ ട്രെയിലര്‍

നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ ടി.കെ രാജീവ്കുമാര്‍ ഒരുക്കുന്ന ‘കോളാമ്പി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ചിത്രം ഏപ്രില്‍ ഏഴിന് തിയേറ്ററുകളില്‍ എത്തും. നിത്യ മേനോനും രഞ്ജി പണിക്കരുമാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റിലീസിന് മുന്‍പേ ചിത്രത്തിന് ഒരു ദേശീയ പുരസ്‌ക്കാരവും ഒരു സംസ്ഥാന പുരസ്‌ക്കാരവും നേടിയിരുന്നു. സംവിധായകനോടൊപ്പം ഡോ.കെ.എം വേണുഗോപാലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രഭാവര്‍മ്മയുടെ വരികള്‍ക്ക് രമേഷ് നാരായണനാണ് സംഗീതം. ചിത്രത്തിന് ശബ്ദസംവിധാനം നിര്‍വഹിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്. രാജീവ് കുമാറിന്റെ 25-ാമത് […]

Posted inവിനോദം

ഇന്ദ്രന്‍സ് പ്രധാന കഥാപാത്രമാകുന്ന ‘കായ്‌പ്പോള’ ട്രെയിലര്‍

ഇന്ദ്രന്‍സ് പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രം ‘കായ്‌പ്പോള’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. കെ ജി ഷൈജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ ഷൈജുവും ശ്രീകില്‍ ശ്രീനിവാസനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഏപ്രില്‍ ഏഴിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ സര്‍വൈവല്‍ സ്‌പോര്‍ട്‌സ് ഡ്രാമാ ഗണത്തില്‍പ്പെടുന്ന ഈ ചിത്രം വീല്‍ചെയര്‍ ക്രിക്കറ്റ് പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. മെജോ ജോസഫാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അഞ്ജു കൃഷ്ണ അശോക് ആണ് ചിത്രത്തിലെ നായിക. കൂടാതെ കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, […]

Posted inപുസ്തകങ്ങൾ

സാധാരണ ചര്‍മ്മരോഗങ്ങള്‍ നിങ്ങള്‍ അറിയേണ്ടത്

ചര്‍മ്മരോഗ ചികിത്സയുടെ ചരിത്രത്തേയും ചൊറിച്ചിലിന്റെ ശാസ്ത്രത്തേയും ചുരുക്കി വിവരിച്ച് തിരനോട്ടം നടത്തുന്ന ഗ്രന്ഥകാരന്‍ വളരെ സാധാരണമായ ഒരുഡസനിലധികം രോഗങ്ങളെക്കുറിച്ച് ഒരു മാന്ത്രികന്റെ കൈയടക്കത്തോടെ വിവരിക്കുന്നു. ഗ്രന്ഥത്തിലൊരിടത്തും ഒരു തരത്തിലുള്ള പാണ്ഡിത്യ കെട്ടുകാഴ്ചയ്ക്ക് ഒരുങ്ങുന്നില്ല. അതേസമയം ഇംഗ്ലീഷ് പദങ്ങള്‍ ഉപയോഗിക്കേണ്ടി വരുന്നിടത്ത് കൃത്യവും ലളിതവുമായ മലയാളപദങ്ങള്‍കൊണ്ട് ആശയം വ്യക്തമാക്കുകയും ചെയ്യുന്നു. ആവശ്യം വേണ്ടിടത്ത് തിരഞ്ഞെടുത്ത ചിത്രങ്ങള്‍ ചേര്‍ത്ത് വായന അയത്‌നലളിതമാക്കിയിരിക്കുന്നു. ഓരോ അധ്യായത്തിനും യോജിച്ച തന്മയത്വമാര്‍ന്ന മുഖവാചകങ്ങള്‍ ഈ പുസ്തകത്തിന്റെ ആകര്‍ഷണീയത കൂട്ടുന്നു. ‘സാധാരണ ചര്‍മ്മരോഗങ്ങള്‍ നിങ്ങള്‍ അറിയേണ്ടത്’. […]

Posted inആരോഗ്യം

കണ്ണില്‍ നിന്നും അല്‍ഷിമേഴ്‌സ് സാധ്യത കണ്ടെത്താം

കണ്ണില്‍ നിന്നും അല്‍ഷിമേഴ്‌സ് സാധ്യത നേരത്തേ കണ്ടെത്താമെന്ന് ഗവേഷകര്‍. റെറ്റിനല്‍ പരിശോധനകളിലൂടെ അല്‍ഷിമേഴ്‌സ് സാധ്യത നേരത്തേ കണ്ടെത്താമെന്നാണ് ആക്റ്റ ന്യൂറോപതോളജിക്ക എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. ലോസ്ആഞ്ജലസിലെ സെഡാര്‍സ് സിനായ് മെഡിക്കല്‍ സെന്ററിലുള്ള ഗവേഷകരാണ് പഠനം നടത്തിയത്. അല്‍ഷിമേഴ്‌സ് ബാധിച്ച് മരിച്ച 86 പേരുടെ കണ്ണും തലച്ചോറിലെ കോശങ്ങളും പരിശോധിച്ചാണ് ?ഗവേഷകര്‍ പഠനം നടത്തിയത്. സാധാരണ കോഗ്‌നിറ്റീവ് ഫങ്ഷന്‍ ഉള്ളവരുടെയും അല്‍ഷിമേഴ്‌സിന്റെ ആദ്യകാല ലക്ഷണങ്ങള്‍ ഉള്ളവരുടെയും അല്‍ഷിമേഴ്‌സിന്റെ അവസാനഘട്ടത്തില്‍ ഉള്ളവരുടെയും സാമ്പിളുകള്‍ പരസ്പരം താരതമ്യം ചെയ്തായിരുന്നു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്റര്‍നാഷണല്‍ ബോക്‌സിങ് അസോസിയേഷന്‍ വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നീതു ഘന്‍ഘാസിന് സ്വര്‍ണ്ണം

ഇന്റര്‍നാഷണല്‍ ബോക്‌സിങ് അസോസിയേഷന്‍ (ഐബിഎ) വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നീതു ഘന്‍ഘാസിന് സ്വര്‍ണ്ണം . 48 കിലോഗ്രാം വിഭാഗം ഫൈനലില്‍ മംഗോളിയയുടെ ലുത്‌സായിഖാന്‍ അല്‍താന്‍സെറ്റ്‌സെഗിനെ 5-0ന് പരാജയപ്പെടുത്തിയാണ് നീതുവിന്റെ നേട്ടം.വനിതാ ബോക്‌സിങില്‍ ലോകചാമ്പ്യനാകുന്ന ആറാമത്തെ ഇന്ത്യന്‍ ബോക്‌സറാണ് നീതു. 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യന്‍ കൂടിയാണ് 22കാരിയായ നീതു ഘന്‍ഘാസ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കർണാടകയിൽ മോദിയുടെ താമര വിരിയുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

കർണാടകയിൽ മോദിയുടെ താമര വിരിയുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി. “ഇത് വിജയസങ്കൽപ്പ രഥയാത്രയല്ല, വിജയിച്ച് കഴിഞ്ഞ യാത്ര പോലെയാണ് തനിക്ക് തോനുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നാടായ കലബുറഗി കോർപ്പറേഷനിൽ ബിജെപി ജയിച്ചത് അതിന്‍റെ തെളിവാണ്. കർണാടകത്തിൽ ബിജെപിയുടെ വിജയയാത്ര തുടങ്ങിക്കഴിഞ്ഞുവെന്നും” മോദി പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കൊവിഡ് വീണ്ടും പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ ഏപ്രിൽ 10, 11 തീയതികളിൽ ആശുപത്രികളിൽ മോക് ഡ്രിൽ നടത്തും

കൊവിഡ് വീണ്ടും പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ ഏപ്രിൽ 10, 11 തീയതികളിൽ ആശുപത്രികളിൽ മോക് ഡ്രിൽ നടത്തും. തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനാണ് മോക് ഡ്രിൽ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതല യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് നടപടി.രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുകയാണ്. 1590 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 146 ദിവസത്തിനിടയിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കണക്കാണ് ഇത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആയിരത്തിന് മുകളിലേക്ക് കൊവിഡ് കണക്കുകൾ ഉയരുന്നുണ്ട്. നിലവിൽ ഇപ്പോൾ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8601 […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബ്രഹ്മപുരം ബയോമൈനിംഗിൽ  സോണ്ട ഇൻഫ്രാടെക്ക് ഉപകരാർ നൽകിയത് കൊച്ചി കോർപ്പറേഷൻ അറിയാതെയാണെന്ന് മേയർ എം.അനിൽകുമാർ

ബ്രഹ്മപുരം ബയോമൈനിംഗിൽ  സോണ്ട ഇൻഫ്രാടെക്ക് ഉപകരാർ നൽകിയത് കൊച്ചി കോർപ്പറേഷൻ അറിയാതെയാണെന്നും, എന്നാൽ ഇതിൽ  ഉടൻ നടപടിയെടുക്കാൻ കഴിയില്ലെന്നും മേയർ എം.അനിൽകുമാർ. ബയോമൈനിംഗിൽ ഉപകരാർ എടുത്ത കൊച്ചി സ്വദേശി വെങ്കിട്ട് ഒരു ബിൽ പാസാകാനായി തന്നെ വന്ന് കണ്ടുവെന്നും മേയർ  സമ്മതിച്ചു. മേയറുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. ബയോമൈനിംഗിൽ സോണ്ട ഇൻഫ്രാടെക്ക് 54 കോടിയുടെ കരാർ എടുത്ത ശേഷം 22.5 കോടി രൂപക്ക് മറ്റൊരു സ്ഥാപനത്തിന് ഉപകരാർ നൽകിയത് കോർപ്പറേഷൻ അറിയാതെയാണ്. ഇങ്ങനെ […]