കൊവിഡ് വീണ്ടും പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ ഏപ്രിൽ 10, 11 തീയതികളിൽ ആശുപത്രികളിൽ മോക് ഡ്രിൽ നടത്തും. തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനാണ് മോക് ഡ്രിൽ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതല യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് നടപടി.രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുകയാണ്. 1590 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 146 ദിവസത്തിനിടയിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കണക്കാണ് ഇത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആയിരത്തിന് മുകളിലേക്ക് കൊവിഡ് കണക്കുകൾ ഉയരുന്നുണ്ട്. നിലവിൽ ഇപ്പോൾ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8601 ആയി ഉയർന്നിട്ടുണ്ട്.
കൊവിഡ് വീണ്ടും പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ ഏപ്രിൽ 10, 11 തീയതികളിൽ ആശുപത്രികളിൽ മോക് ഡ്രിൽ നടത്തും
