ബ്രഹ്മപുരം ബയോമൈനിംഗിൽ സോണ്ട ഇൻഫ്രാടെക്ക് ഉപകരാർ നൽകിയത് കൊച്ചി കോർപ്പറേഷൻ അറിയാതെയാണെന്നും, എന്നാൽ ഇതിൽ ഉടൻ നടപടിയെടുക്കാൻ കഴിയില്ലെന്നും മേയർ എം.അനിൽകുമാർ. ബയോമൈനിംഗിൽ ഉപകരാർ എടുത്ത കൊച്ചി സ്വദേശി വെങ്കിട്ട് ഒരു ബിൽ പാസാകാനായി തന്നെ വന്ന് കണ്ടുവെന്നും മേയർ സമ്മതിച്ചു. മേയറുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. ബയോമൈനിംഗിൽ സോണ്ട ഇൻഫ്രാടെക്ക് 54 കോടിയുടെ കരാർ എടുത്ത ശേഷം 22.5 കോടി രൂപക്ക് മറ്റൊരു സ്ഥാപനത്തിന് ഉപകരാർ നൽകിയത് കോർപ്പറേഷൻ അറിയാതെയാണ്. ഇങ്ങനെ പാടില്ലെന്നിരിക്കെ സോണ്ട ചെയ്ത ഗുരുതരമായ ചട്ടലംഘനത്തിൽ ഇതുവരെയും യാതൊരു നടപടിയും എടുത്തിട്ടില്ല. സോണ്ടയെ സംസ്ഥാന സർക്കാർ സഹായിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. കെഎസ്ഐഡിസി വഴി വന്ന കരാർ ആയതിനാൽ കോർപ്പറേഷന് ഉടൻ നടപടിയിലേക്ക് കടക്കാനാകില്ലെന്നാണ് മേയർ നൽകുന്ന വിശദീകരണം.
ബ്രഹ്മപുരം ബയോമൈനിംഗിൽ സോണ്ട ഇൻഫ്രാടെക്ക് ഉപകരാർ നൽകിയത് കൊച്ചി കോർപ്പറേഷൻ അറിയാതെയാണെന്ന് മേയർ എം.അനിൽകുമാർ
