ഐഎസ്ആർഒ യുടെ എൽവിഎം3_എം3 വിക്ഷേപണം വിജയം. വൺ വെബ്ബിന്റെ മുപ്പത്തിയാറ് ഉപഗ്രഹങ്ങളേയും ഭ്രമണപഥത്തിൽ സ്ഥാപിച്ചു. ഇത് രണ്ടാം തവണയാണ് ഉപഗ്രഹ ഇൻറർനെറ്റ് സർവീസ് ദാതാവായ വൺ വെബ്ബുമായി ഇസ്രൊ സഹകരിക്കുന്നത്. 2022 ഒക്ടാബർ 23 നു 36 ഉപഗ്രഹങ്ങൾ എൻ എസ് ഐ എൽ ഭ്രമണപഥത്തിൽ എത്തിച്ചിരുന്നു. ഇന്നത്തെ വിക്ഷേപണത്തോടെ ആകെ 72 ഉപഗ്രഹങ്ങൾ ഇസ്രൊ വഴി വൺ വെബ്ബ് കമ്പനി ഭ്രമണപഥത്തിലെത്തിക്കും.
ഐഎസ്ആർഒ യുടെ എൽവിഎം3_എം3 വിക്ഷേപണം വിജയം
