മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ മിനിമം ദിവസ വേതനം കേരളത്തിൽ 333 രൂപയാക്കി വർദ്ധിപ്പിച്ച് കേന്ദ്രം വിജ്ഞാപനമിറക്കി. ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ 311 രൂപയായിരുന്നു 22 രൂപ വർദ്ധിപ്പിച്ച് 333 രൂപയാക്കി. ഹരിയാനയിലാണ് ഏറ്റവും ഉയർന്ന മിനിമം വേതനം 357 രൂപ. കാർഷിക തൊഴിലുമായി ബന്ധപ്പെട്ട നാണ്യപ്പെരുപ്പ സൂചിക അടിസ്ഥാനമാക്കിയാണ് ഒരോ സാമ്പത്തിക വർഷവും വേതനം പുതുക്കുന്നത്.
തൊഴിലുറപ്പു പദ്ധതിയിലെ മിനിമം ദിവസ വേതനം വർദ്ധിപ്പിച്ചു
