ഇടുക്കിയിൽ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടുന്നതിനുള്ള ദൗത്യത്തിന്റെ ആദ്യ പടിയായി മാർച്ച് 29 ന് മോക്ക് ഡ്രിൽ നടത്തും. കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായാൽ 30 മുതൽ മയക്കു വെടി വക്കാനുള്ള നടപടികളിലേക്ക് കടക്കും. അരിക്കൊമ്പൻ നടത്തിയ ആക്രമണങ്ങൾ കോടതിയെ അറിയിക്കുമന്നും കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ഹൈറേഞ്ച് സർക്കിൾ സിസിഎഫ്ആർഎസ് അരുൺ പറഞ്ഞു.
അരിക്കൊമ്പനെ പിടികൂടുന്നതിനായി മാർച്ച് 29 ന് മോക്ക് ഡ്രിൽ നടത്തും
