രാജ്യത്ത് കോവിഡുൾപ്പെടെയുള്ള പകർച്ചവ്യാധി രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും നിരീക്ഷണം ശക്തമാക്കാൻ നിർദേശം നൽകി. മുൻകരുതൽ നടപടി സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഒന്നിലധികം അസുഖങ്ങളുള്ളവരും പ്രായമായവരും തിരക്കേറിയതും വായു സഞ്ചാരം കുറഞ്ഞതുമായ സ്ഥലങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്നും തിരക്കേറിയതും അടഞ്ഞുകിടക്കുന്നതുമായ സ്ഥലങ്ങളിൽ മുഖാവരണം ധരിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. രോഗലക്ഷണങ്ങൾ കണ്ടാൽ കൃത്യമായി പരിശോധിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
കോവിഡുൾപ്പെടെയുള്ള പകർച്ചവ്യാധി രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും നിരീക്ഷണം ശക്തമാക്കാൻ നിർദേശം നൽകി
