നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ തകർന്നു വീണു.കോസ്റ്റ് ഗാർഡ് അന്വേഷണം തുടങ്ങി.ആളപായമില്ല, അപകടത്തിന്റെ പശ്ചാത്തലത്തിൽ റൺവേ തത്കാലത്തേക്ക് അടച്ചു. റൺവേയുടെ പുറത്ത് അഞ്ച് മീറ്റർ അപ്പുറത്താണ് ഹെലികോപ്റ്റർ തകർന്ന് വീണത്. പറന്നുയരാൻ തുടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. കോസ്റ്റ് ഗാർഡ് ഹാങ്ങറിൽ നിന്നും റൺവേയിൽ എത്തി പരിശീലന പറക്കൽ തുടങ്ങുമ്പോഴായിരുന്നു അപകടം. ഹെലികോപ്റ്റർ നീക്കിയ ശേഷം റൺവേ തുറക്കും. ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്നു പേരും കോസ്റ് ഗാർഡ് ഉദ്യോഗസ്ഥരാണ്. വിമാനങ്ങളുടെ സമയം പുന:ക്രമീകരിച്ചു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ തകർന്നു വീണു
