കാവസാക്കി അവരുടെ പ്രീമിയം റെട്രോ ക്ലാസിക് ബൈക്കായ സി900 ആര്‍എസ് വിപണിയിലെത്തിച്ചു. 16.47 ലക്ഷം രൂപയില്‍ വില ആരംഭിക്കുന്ന സൂപ്പര്‍ ക്ലാസിക് ക്രൂസര്‍ ബൈക്കാണ് ഇത്. ബിഎസ്6 നിലവാരം ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്നതോടെ കാവസാക്കി സി9000 ആര്‍എസ് ഇന്ത്യയില്‍ പിന്‍വലിച്ചിരുന്നു. ഏപ്രില്‍ മാസത്തോടെ പ്രാബല്യത്തില്‍ വരുന്ന മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കുന്ന വിധത്തില്‍ പഴയ 4 സിലിണ്ടര്‍ എന്‍ജിനില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയാണ് കാവസാക്കി വാഹനം വിപണിയിലെത്തിക്കുന്നത്. പൂര്‍ണമായി റീ ട്യൂണ്‍ ചെയ്ത എന്‍ജിനാണിത്. മാര്‍ച്ച് അവസാനത്തോടെ ഷോറൂമുകളില്‍ വാഹനം എത്തിത്തുടങ്ങുമെന്നാണ് പ്രതീക്ഷ. കാന്‍ഡി ടോണ്‍ ബ്ലൂ,േെ മറ്റാലിക് ഡയബ്ലോ ബ്ലാക് എന്നീ രണ്ട് നിറങ്ങളില്‍ വാഹനം ലഭിക്കും. ലിക്വിഡ് കൂള്‍ഡ് ഇന്‍ലൈന്‍ 4 – 998 സിസി എന്‍ജിനാണ് വാഹനത്തിന്റെ ഹൃദയം. 110 എച്ച്പി – 98.5 എന്‍എം ടോര്‍ക്ക് എന്നിങ്ങനെയാണ് പവര്‍ ഫിഗറുകള്.
കാവസാക്കി സി900 ആര്‍എസ് വിപണിയിലെത്തി
