അന്തരിച്ച നടനും ചാലക്കുടി മുന്‍ എംപിയുമായി ഇന്നസെന്‍റിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നസെന്‍റിന്‍റെ ജന്മദേശമായ ഇരിങ്ങാലക്കുട ടൌണ്‍ ഹാളില്‍ എത്തിയാണ് 50 കൊല്ലത്തോളം സിനിമ രംഗത്ത് സജീവമായ ഇന്നസെന്‍റിന് മുഖ്യമന്ത്രി അന്തിമോപചാരം അര്‍പ്പിച്ചത്. ഭാര്യ കമലയ്ക്കൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്. ഇന്നസെന്‍റിന്‍റെ ഭാര്യ ആലീസിനെയും കുടുംബാഗംങ്ങളെയും ആശ്വസിപ്പിച്ച് അവര്‍ക്കൊപ്പം അല്‍പ്പ സമയം ചിലവഴിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. മന്ത്രിമാരായ ആര്‍.ബിന്ദു, കെ രാധാകൃഷ്ണന്‍, എംബി രാജേഷ് തുടങ്ങിയവര്‍ എല്ലാം ഇരിങ്ങാലക്കുട ടൌണ്‍ ഹാളില്‍ എത്തിയിരുന്നു.മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ […]
ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിന് പകരം ബിജെപി പാർലമെന്റ് തടസ്സപ്പെടുത്തുകയാണെന്ന് സീതാറാം യെച്ചൂരി
ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിന് പകരം ബിജെപി പാർലമെന്റ് തടസ്സപ്പെടുത്തുകയാണെന്നും ക്രിസ്ത്യൻ,മുസ്ലീം വിഭാഗങ്ങൾക്ക് എതിരായ ആക്രമണം രാജ്യത്ത് തുടരുകയാണെന്നും,കർണാടകയിൽ മുസ്ലിം വിഭാഗങ്ങൾക്കുള്ള സംവരണം ബിജെപി സർക്കാർ ഒഴിവാക്കി. ത്രിപുരയിൽ കോൺഗ്രസ് സിപിഎം സഹകരണം ഗുണകരമായിരുന്നുവെന്നാണ് പിബി വിലയിരുത്തലെന്നും യെച്ചൂരി വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. കൂടാതെ കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യക്തിപരമായി നടക്കുന്ന അധിക്ഷേപങ്ങളെ സിപിഎം പോളിറ്റ് ബ്യൂറോ അപലപിച്ചെന്നും യെച്ചുരി പറഞ്ഞു.
ഇന്ന് ലോക നാടക ദിനം
ഇന്ന് ലോക നാടക ദിനം. അരങ്ങും ശാന്തിയുടെ സംസ്ക്കാരവും എന്നതാണ് ദിനാചരണ പ്രമേയം. രംഗകലകൾ അന്യം നിന്ന് പോകുന്ന കാലഘട്ടത്തിൽ നാടകത്തെ സ്‌നേഹിക്കുന്ന ഒരു കൂട്ടം കലാകാരന്മാരാണ് ഈ കലാരൂപത്തെ സജീവമാക്കി നിർത്തുന്നത്. നാടകദിനത്തോടനുബന്ധിച്ച് വൈകീട്ട് തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്കൃതിഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നാടകാന്തം കവിത്വം സമ്മേളന പരിപാടി മന്ത്രി വി ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യും.
സന്തോഷ് ഈപ്പന് കോടതി ജാമ്യം അനുവദിച്ചു
പ്രതിഭാഗത്തിന്റെ വാദങ്ങൾ അംഗീകരിച്ചു കൊണ്ട് ലൈഫ് മിഷൻ അഴിമതിക്കേസിലെ കരാറുകാരൻ സന്തോഷ് ഈപ്പന് കോടതി ജാമ്യം അനുവദിച്ചു.ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പൻ, പത്ത് തവണ ഇഡിക്ക് മുന്നിൽ ഹാജരായിരുന്നു. നിലവിൽ ഏഴ് ദിവസം ഇഡിയുടെ കസ്റ്റഡിയിലും ഉണ്ടായിരുന്നു. ഇക്കാലമത്രയും അന്വേഷണവുമായി സഹകരിച്ചു.ഇനിയും സഹകരിക്കുമെന്നും സന്തോഷ് ഈപ്പന്‍ കോടതിയെ അറിയിച്ചു.
യെദിയൂരപ്പയുടെ വീട്ടിലേക്ക് ദളിത് സംഘടനാ പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചു
ശിവമോഗ്ഗയിൽ കർണാടക മുൻ മുഖ്യമന്ത്രി യെദിയൂരപ്പയുടെ വീട്ടിലേക്ക് ദളിത് സംഘടനാ പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചു.തുടർന്ന് പ്രതിഷേധക്കാർ കല്ലേറും നടത്തി. ബൻജാര എസ്ടി വിഭാഗത്തിന് പ്രത്യേക സംവരണം ഏർപ്പെടുത്താത്തതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി. വീടിന് മുന്നിലെ പ്രതിഷേധ പ്രകടനത്തിനൊടുവില്‍ പ്രതിഷേധക്കാർ വീടിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സായാഹ്ന വാര്‍ത്തകള്‍ | മാര്‍ച്ച് 27
◾കറുത്ത വസ്ത്രങ്ങളണിഞ്ഞ് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റില്‍. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളം വച്ചതിനെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും ഒരു മിനിറ്റ് പോലും ചേരാനായില്ല. കറുത്ത വസത്രങ്ങളും കറുത്ത മാസ്കും ധരിച്ചാണ് പ്രതിപക്ഷാംഗങ്ങള്‍ എത്തിയത്. രാഹുലിനെ അയോഗ്യനാക്കിയ ലോക്സഭ സെക്രട്ടറിയേറ്റിന്റെ ഉത്തരവ് പ്രതിപക്ഷം സ്പീക്കറുടെ ഡയസിനു മുന്നിലേക്കു വലിച്ചെറിഞ്ഞു. ലോക് സഭ നാല് മണി വരെയും രാജ്യസഭ രണ്ടു മണി വരെയും നിര്‍ത്തിവച്ചു. പാര്‍ലമെന്റില്‍നിന്നു വിജയ് ചൗക്കിലേക്ക് പ്രതിപക്ഷം പ്രതിഷേധ മാര്‍ച്ച് നടത്തി. ◾രാഹുല്‍ ഗാന്ധിയെ […]
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ പ്രതിപക്ഷ എംപിമാര്‍ കറുത്ത വസത്രങ്ങളും കറുത്ത മാസ്കും ധരിച്ച് പാര്‍ലമെന്‍റിലെത്തി
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ പ്രതിപക്ഷ എംപിമാര്‍ കറുത്ത വസത്രങ്ങളും കറുത്ത മാസ്കും ധരിച്ചാണ് പാര്‍ലമെന്‍റിലെത്തിയത്. രാഹുലിനെ അയോഗ്യനാക്കിയ ലോക്സഭ സെക്രട്ടറിയേറ്റിന്റെ ഉത്തരവ് പ്രതിപക്ഷം കീറിയെറിഞ്ഞു. സ്പീക്കറുടെ ഡയസിന് മുന്നിലേക്കാണ് ഉത്തരവ് വലിച്ചെറിഞ്ഞത്. പാര്‍ലമെന്‍റിന് മുന്നില്‍ നിന്നും വിജയ് ചൗക്കിലേക്ക് പ്രതിപക്ഷം പ്രതിഷേധ മാര്‍ച്ച് നടത്തി. രാവിലെ ചേര്‍ന്ന സംയുക്ത പ്രതിപക്ഷ യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയായത്.ജനപ്രതിനിധികളെ ശിക്ഷിച്ചാലുടൻ സഭയിലെ അംഗത്വം റദ്ദാക്കാൻ പാടില്ലെന്നു ആവശ്യപ്പെട്ട ഹർജി ഇന്ന് സുപ്രീംകോടതിയിൽ പരാമർശിക്കും.
മധ്യാഹ്ന വാര്‍ത്തകള്‍
കറുത്ത വസ്ത്രങ്ങളണിഞ്ഞ് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റില്‍. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളം വച്ചതിനെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും ഒരു മിനിറ്റ് പോലും ചേരാനായില്ല. കറുത്ത വസത്രങ്ങളും കറുത്ത മാസ്കും ധരിച്ചാണ് പ്രതിപക്ഷാംഗങ്ങള്‍ എത്തിയത്. രാഹുലിനെ അയോഗ്യനാക്കിയ ലോക്സഭ സെക്രട്ടറിയേറ്റിന്റെ ഉത്തരവ് പ്രതിപക്ഷം സ്പീക്കറുടെ ഡയസിനു മുന്നിലേക്കു വലിച്ചെറിഞ്ഞു. ലോക് സഭ നാല് മണി വരെയും രാജ്യസഭ രണ്ടു മണി വരെയും നിര്‍ത്തിവച്ചു. പാര്‍ലമെന്റില്‍നിന്നു വിജയ് ചൗക്കിലേക്ക് പ്രതിപക്ഷം പ്രതിഷേധ മാര്‍ച്ച് നടത്തി. രാഹുലിന്റെ […]
ഉമ്മൻ ചാണ്ടി വധശ്രമ കേസിൽ മൂന്ന് പ്രതികൾക്ക് തടവും പിഴയും വിധിച്ച് കോടതി
ഉമ്മൻ ചാണ്ടി വധശ്രമ കേസിൽ മൂന്ന് പ്രതികൾക്ക് തടവും പിഴയും വിധിച്ച് കോടതി.ദീപക് ചാലാടിന് മൂന്ന് വർഷം തടവും 25000 രൂപ പിഴയും, സി ഒടി നസീറിനും ബിജു പറമ്പത്തിനും രണ്ടു വർഷം തടവും 10000 രൂപ പിഴയും ,110 പ്രതികളെ വെറുതെ വിട്ടു. 2013 ൽ പോലീസ് അത്‌ലറ്റിക് മീറ്റ് സമാപനചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്ക് നേരെ ആക്രമണമുണ്ടായത്.
കോസ്റ്റുഗാർഡ് ഹെലികോപ്ടർ തകർന്നുവീണ സംഭവത്തിൽ വിവിധ ഏജൻസികളുടെ അന്വേഷണം ഇന്ന് തുടങ്ങും
ഇന്നലെ ഉച്ചക്ക് പന്ത്രണ്ടര മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹെലികോപ്ടർ തകർന്നുവീണ സംഭവത്തിൽ തീരസംരക്ഷണ സേന ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്തെത്തി ഹെലികോപ്ടർ പരിശോധിക്കും. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. റൺവേയിൽ നിന്ന് ഉയർന്ന് പൊങ്ങിയശേഷം വശങ്ങളിലേക്കുളള ബാലൻസ് തെറ്റിയതാണ് അപകടകാരണമെന്നാണ് നിലവിലെ വിലയിരുത്തൽ.മൂന്ന് കോസ്റ് ഗാർഡ് ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ട ഹെലികോപ്ടറിലുണ്ടായിരുന്നത്. തീരസംരക്ഷണ സേനയുടെ ഡപ്യൂട്ടി കമാൻഡൻറും മലയാളിയുമായ വിപിൻ,കമാണ്ടൻറ് സി.ഇ.ഒ കുനാൽ, ടെക്നിക്കൽ സ്റ്റാഫ് സുനിൽ ലോട്ല എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവരിൽ സുനിൽ […]
