സവർക്കർ വിരുദ്ധ പ്രസ്താവനയിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. സവർക്കറെ പോലെ ആകാൻ രാഹുലിന് കഴിവില്ല. ത്യാഗവും രാജ്യസ്നേഹവും വിശ്വസ്തതയും ഉണ്ടെങ്കിൽ മാത്രമേ ഒരാൾക്ക് സവർക്കർ ആകാൻ കഴിയൂ. രാഹുൽ നിരന്തരം സവർക്കറെ അപമാനിക്കുകയാണെന്നും സവർക്കറുടെ വീരേതിഹാസം പ്രചരിപ്പിക്കാൻ സംസ്ഥാനത്ത് ‘സവർക്കർ ഗൗരവ് യാത്ര’ നടത്തുമെന്നും ഷിൻഡെ.സവർക്കറുടെയും വിപ്ലവകാരികളുടെയും പോരാട്ടം നമുക്ക് സ്വാതന്ത്ര്യം നേടി തന്നു. ആൻഡമാനിലെ തടവറയിൽ കഴിഞ്ഞാൽ സവർക്കർ എന്താണെന്ന് രാഹുലിന് മനസിലാകും. സവർക്കറെ അവഹേളിച്ചതിൽ ജനങ്ങൾക്കിടയിൽ രോഷമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
സവർക്കർ വിരുദ്ധ പ്രസ്താവനയിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ
