അമേരിക്കന്‍ യൂട്യൂബര്‍ ജെയ് ബ്രൂവര്‍ പാമ്പുകളുടെ ആരാധകനാണ്. കാലിഫോര്‍ണിയയിലെ ഫൗണ്ടൈന്‍ വാലിയില്‍ പലയിനം പാമ്പുകള്‍ അടക്കമുള്ള ഉരഗങ്ങളുടെ മൃഗശാല സ്വന്തമായി പരിപാലിക്കുന്നയാളാണ് ജെയ് ബ്രുവര്‍. ഉരഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള പ്രത്യേക ലൈസന്‍സുള്ള ഇദ്ദേഹം അവയുമൊത്തു സല്ലപിക്കുന്ന വീഡിയോകളുമായാണ് സോഷ്യല്‍ മീഡിയയില്‍ അതിപ്രശസ്തനായത്. രണ്ടു പെരുമ്പാമ്പുകളെ അനായാസം കൈകാര്യം ചെയ്യുന്ന വീഡിയോയാണ് നേരത്തെ വൈറലായിരുന്നതെങ്കില് ഇപ്പോള്‍ ഒരു കൂറ്റന്‍ പാമ്പിനെ ഇരുകൈകൊണ്ടും എടുത്തുയര്‍ത്തിയ വീഡിയോയാണ് തരംഗമായിരിക്കുന്നത്. പാമ്പുകള്‍ മാത്രമല്ല ചീങ്കണ്ണികളും ആമകളും ഉള്‍പ്പടെ നൂറുകണക്കിന് ഉരഗങ്ങളാണ് ജെയ് ബ്രുവറിന്റെ ഫാമില്‍ സംരക്ഷിക്കപ്പെടുന്നത്. യു ട്യൂബില്‍ 47 ലക്ഷം ഫോളോവേഴ്സുള്ള ബ്രൂവറിന്റെ യൂട്യൂബ് വീഡിയോകള്‍ എപ്പോഴും അമ്പരപ്പോടെയാണ് ആസ്വദിക്കാറുള്ളത്. പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന കറുത്ത പെരുമ്പാമ്പിനേയും വെളുത്ത പെരുമ്പാമ്പിനേയും വാലില്‍ പിടിച്ചു പിണച്ചില്‍ അഴിക്കുന്നതാണ് ഒരു വീഡിയോ. മറ്റൊരു വീഡിയോയില്‍ ഇരുകൈകൊണ്ട് എടുത്തുയര്‍ത്തിയ കൂറ്റന്‍ പാമ്പിനെക്കുറിച്ചു വിവരിക്കുന്നതിനിടെ പാമ്പ് തലയുയര്‍ത്തി ജെയ് ബ്രുവറിന്റെ തലയ്ക്കുനേരെ കുതിക്കുകയും അപ്പോഴേക്കും ജെയ് ബ്രുവര്‍ തെന്നിമാറുകയും ചെയ്യുന്ന ഭീതിജനകമായ കാഴ്ചയും കാണാം.
പാമ്പുകളിക്കു മൃഗശാല സ്വന്തമാക്കിയ യു ട്യൂബര്‍
