താല്‍ക്കാലികവും ഹ്രസ്വവുമായ നേട്ടങ്ങളെ സ്വന്തം നിലനില്‍പിനായി ആശ്രയിക്കുന്ന സര്‍ക്കാരുകളുടെ ദീര്‍ഘവീക്ഷണമില്ലായ്മയെക്കുറിച്ചും; പുരോഗതി, വികസനം തുടങ്ങിയ വാക്കുകള്‍ക്ക് പകരം ഇടംനേടിയ സാമ്പത്തിക പരിഷ്‌കാരം, നിയന്ത്രണ ഇളവുകള്‍, സ്വകാര്യവല്‍ക്കരണം തുടങ്ങിയ വാക്കുകളെക്കുറിച്ചുമുള്ള ആശങ്കകള്‍ ഉണര്‍ത്തുന്ന ലേഖനങ്ങള്‍. ഈ ലോകത്തിന്റെ അതിജീവനത്തിന് നമുക്ക് വേണ്ടത് ദീര്‍ഘകാല കാഴ്ചപ്പാടും അത് നടപ്പില്‍ വരുത്താനുള്ള ആത്മാര്‍ഥതയുമാണെന്ന് ഉറപ്പിച്ചു പറയുന്ന ബുക്കര്‍ പ്രൈസ് ജേതാവായ അരുന്ധതി റോയിയുടെ കൃതി. ‘പച്ചക്കുതിരകള്‍ക്ക് കാതോര്‍ത്ത്’. രണ്ടാം പതിപ്പ്. അരുന്ധതി റോയി. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 427 രൂപ.
