തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒപിഎസ് പക്ഷം നൽകിയ ഹർജി ഹൈക്കോടതി തള്ളിയതോടെ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ പ്രഖ്യാപിച്ചു. കഴിഞ്ഞ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി വിധിക്ക് ശേഷമേ പുറത്തുവിടാവു എന്നായിരുന്നു ഉത്തരവ്.മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ പനീർസെൽവം പക്ഷം നൽകിയ ഹർജി സുപ്രീം കോടതി തള്ളുകയായിരുന്നു. ഒപിഎസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതടക്കമുള്ള പളനിസ്വാമി പക്ഷത്തിന്റെ തീരുമാനങ്ങൾക്ക് ഇതോടെ നിയമപരമായ അംഗീകാരമായി.
അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ പ്രഖ്യാപിച്ചു
