ഒളിവിൽ കഴിയുന്ന അമൃത്പാൽ സിംഗ് വീഡിയോ സന്ദേശവുമായി രംഗത്ത്. പഞ്ചാബിനെ സംരക്ഷിക്കാൻ സിഖ് സംഘടനകളോട് അമൃത്പാൽ ആഹ്വാനം ചെയ്തു. മുഖ്യമന്ത്രി ഭഗവന്ത് മന്നിനെയും , പഞ്ചാബ് പൊലീസിനെയും ഭയമില്ലെന്ന് അമൃത് പാൽ വീഡിയോ സന്ദേശത്തിൽ പറയുന്നു.വിവിധ പേരുകളിൽ നിരവധി പാസ്പോർട്ടുകൾ കൈവശമുള്ള അമൃത്പാൽ സിംഗ് മാർച്ച് 18നാണ് പഞ്ചാബ് പൊലീസ് വലയിൽനിന്ന് രക്ഷപ്പെട്ടത്. തുടർന്ന് ഇയാളെ പഞ്ചാബ് പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
ഒളിവിൽ കഴിയുന്ന അമൃത്പാൽ സിംഗ് വീഡിയോ സന്ദേശവുമായി രംഗത്ത്
