Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഹജ്ജിന് അപേക്ഷ നൽകിയവരിൽ നിന്ന് അവസരം ലഭിക്കുന്നവരെ കണ്ടെത്താൻ ഇന്ന് ഉച്ചയ്ക്ക് നറുക്കെടുപ്പ്

കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷ നൽകിയവരിൽ നിന്ന് അവസരം ലഭിക്കുന്നവരെ കണ്ടെത്താൻ ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നറുക്കെടുപ്പ് നടത്തും. സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്ന ഹജ്ജ് കോട്ട നറുക്കെടുപ്പിന് മുമ്പ് തീരുമാനിക്കും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ദുരിതാശ്വാസനിധി വകമാറ്റിയെന്ന ഹർജി ഫുൾ ബെഞ്ചിനു വിട്ടു

ദുരിതാശ്വാസനിധി വകമാറ്റിയെന്ന ഹർജി ഫുൾ ബെഞ്ചിനു വിട്ടു. ഇതോടെ മുഖ്യമന്ത്രിക്ക് താൽക്കാലികാശ്വാസമായി.  ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫാണ് വിധി പ്രഖ്യാപിച്ചത്. അദ്ദേഹം പറഞ്ഞതിൻ പ്രകാരം ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം പരിഗണിച്ചത്, ഈ ബെഞ്ചുകൾക്കു തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ട് , അതുകൊണ്ട് ലോകായുക്‌ത നിയമപ്രകാരം വിശദമായിട്ടുള്ള അന്വേഷണം ആവശ്യമാണ് ആയതിനാൽ മൂന്നംഗ ബെഞ്ചിനെ നിയോഗിച്ചു കൊണ്ട് ലോകായുക്തയിൽ നിന്നും വിശദമായ ഉത്തരവ് ഇനി പുറത്തിറങ്ങുമെന്നാണ്. അതേസമയം വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും വേണ്ടി വന്നാൽ സുപ്രീം കോടതി വരെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രശസ്ത സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

പ്രശസ്ത സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു. ഇന്നു പുലർച്ചെ തിരുവനന്തപുരത്തായിരുന്നു 88കാരിയായ അവരുടെ അന്ത്യം. പതിനേഴ് നോവലുകളും നൂറോളം കഥകളും സാറാ തോമസ് എഴുതിയിട്ടുണ്ട്. കേരള സാഹിത്യ അവാർഡടക്കം നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.നാർമടിപ്പുടവയടക്കം കൃതികൾ പ്രത്യേക ശ്രദ്ധ നേടിയിട്ടുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എല്ലാ ജില്ലകൾക്കും കോവിഡ് പ്രതിരോധനടപടികൾ ശക്തമാക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി

സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും കോവിഡ് പ്രതിരോധനടപടികൾ ശക്തമാക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ഇന്നലെ 765 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.സ്വകാര്യ ആശുപത്രികൾ കൊവി‍ഡ് രോഗികൾക്ക് പ്രത്യേകം കിടക്കകൾ മാറ്റിവയ്ക്കണം. ജീവിതശൈലി രോഗമുള്ളവര്‍, ഗര്‍ഭിണികൾ, പ്രായമാവയവര്‍, കുട്ടികൾ എന്നിവര്‍ ലക്ഷണം കണ്ടാൽ പരിശോധിക്കണമെന്നാണ് നിര്‍ദ്ദേശം. ഇന്നലെ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം സംസ്ഥാനത്തെ കോവിഡ് സാഹചര്യം      അവലോകനം ചെയ്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വൈക്കം സത്യാഗ്രഹ സമ്മേളന വേദിയിൽ തന്നെ മന:പൂർവ്വം അവഗണിച്ചെന്ന് കെ മുരളീധരൻ

വൈക്കം സത്യാഗ്രഹ സമ്മേളന വേദിയിൽ തന്നെ മന:പൂർവ്വം അവഗണിച്ചെന്ന് കെ മുരളീധരൻ കുറ്റപ്പെടുത്തി. പരിപാടി സംബന്ധിച്ചുള്ള വീക്ഷണത്തിന്റെ സപ്ലിമെൻറിലും തൻെറ പേരില്ലെന്നും പാർട്ടിക്ക് തന്റെ സേവനം വേണ്ടെങ്കിൽ വേണ്ടെന്നും, അവഗണനയുടെ കാര്യം അറിയില്ലെന്നും,അദ്ദേഹം കുറ്റപ്പെടുത്തി. അതോടൊപ്പം വൈക്കം സത്യഗ്രഹ സമ്മേളനം സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് കോട്ടയം ഡി സി സി പ്രസിഡൻറ് നാട്ടകം സുരേഷ് പറഞ്ഞു. കെ പി സി സിയും ഡിസിസിയും ചേർന്നാണ് പ്രാസംഗികരുടെ പട്ടിക തയ്യാറാക്കിയതെന്നും, സമയക്കുറവു മൂലമാണ് എല്ലാ നേതാക്കൾക്കും പ്രസംഗിക്കാൻ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തുല്യതയ്ക്കു വേണ്ടി പോരാട്ടം നടത്തിയ പ്രസ്ഥാനം കോൺഗ്രസാണെന്ന് മല്ലികാർജുൻ ഖർഗെ

രാജ്യത്തു തുല്യതയ്ക്കു വേണ്ടി പോരാട്ടം നടത്തിയ പ്രസ്ഥാനം കോൺഗ്രസാണെന്നും, വൈക്കം സത്യാഗ്രഹത്തിൽ ആർ എസ് എസിനു    പങ്കില്ലെന്നും ആർ എസ് എസ് രൂപീകൃതമായതു തന്നെ വൈക്കം സത്യാഗ്രഹം ആരംഭിച്ചതിനു ശേഷമാണെന്നും വൈക്കം സത്യാഗ്രഹ സമര ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യവെ മല്ലികാർജുൻ ഖർഗെ പറഞ്ഞു. പ്രതിപക്ഷത്തെ നിശബ്ദമാക്കാനാണു കേന്ദ്ര സർക്കാരിന്റെ ശ്രമമെന്നും ലോക്‌സഭയിൽ ചോദ്യങ്ങൾ ഉന്നയിച്ചതിനാണു രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാന ബജററിലെ പുതിയ നികുതി നിർദേശങ്ങൾ ഇന്ന് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും

സംസ്ഥാന ബജററിലെ പുതിയ നികുതി നിർദേശങ്ങൾ ഇന്ന് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും. പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ രണ്ട് രൂപ അധിക സെസ് നിലവിൽ വരുന്നതോടെ ഇന്ധന വിലവർദ്ധിക്കും. ഭൂമിയുടെ ന്യായവില 20 ശതമാനവും, വൈദ്യുതിയുടെ തീരുവ 5 ശതമാനവും, മദ്യവിലയും വാഹന വിലയും വർദ്ധിക്കും. പുതിയ വൈദ്യുതി വാഹനങ്ങളുടെ ഒറ്റത്തവണ നികുതിയിലും കോൺട്രാക്റ്റ് സ്റേറജ് കാരേജ് വാഹനങ്ങളുടെ നികുതിയിൽ വരുത്തിയ കുറവും ഇതോടെ പ്രാബല്യത്തിൽ വരും.ഭൂനികുതിയും അഞ്ച് ശതമാനം കൂടും. കെട്ടിട നികുതി നിരക്കിലും വിവിധ […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | മാര്‍ച്ച് 31

◾സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്‌കരണ കുടിശിക തത്കാലം പിഎഫ് എക്കൗണ്ടില്‍ ലയിപ്പിക്കില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണു കാരണം. കുടിശ്ശികയുടെ ആദ്യ ഗഡു നാളെ ജീവനക്കാരുടെ പിഎഫ് അക്കൗണ്ടില്‍ ലയിപ്പിക്കുമെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ◾വൈക്കം സത്യഗ്രഹത്തില്‍ ആര്‍എസ്എസിന് ഒരു പങ്കുമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ. വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമത്തിലാണു ബിജെപി. രാഹുല്‍ഗാന്ധിക്കെതിരേ കേസു കൊടുത്തയാളും തട്ടിപ്പു കേസിലെ പ്രതികളായ ലളിത്, നീരവ് മോദിമാരും ഒബിസിക്കാരല്ല. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മോശമായ കാലാവസ്ഥയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിലേക്കുള്ള 17 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

മോശമായ കാലാവസ്ഥയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിലേക്കുള്ള 17 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ലക്നൗ, ജയ്പൂർ, ഡെറാഡൂൺ തുടങ്ങിയ വിമാനത്താവളങ്ങളിലേക്കാണ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടത്. 8 വിമാനങ്ങൾ വീതം ലക്നൗവിലേക്കും ജയ്പൂരിലേക്കും വഴിതിരിച്ചുവിട്ടപ്പോൾ ഒരു വിമാനം ഡെറാഡൂണിലേക്ക് തിരിച്ചുവിട്ടു. മിന്നൽപ്പിണരുകളും മഴയും ശക്തമായ കാറ്റും ഡൽഹിയിലുണ്ടായിരുന്നു.

Posted inലേറ്റസ്റ്റ്

മദ്യപ്പെട്ടി തട്ടിയ മുതലകള്‍

ദക്ഷിണാഫ്രിക്കയിലെ മുതലകള്‍ സ്മോളടിക്കുമോ? ദക്ഷിണാഫ്രിക്കയിലെ വൈല്‍ഡ് ലൈഫ് സഫാരി യാത്രകള്‍ അല്‍പം സാഹസികമാണ്. അങ്ങനെയൊരു യാത്രക്കിടെ വിനോദയാത്രാ സംഘം ഒരു തടാകത്തിനരികിലെ മനോഹരമായ അന്തരീക്ഷത്തില്‍ തീറ്റയും കുടിയുമെല്ലാം സജ്ജമാക്കി. ഭക്ഷണ വിഭവങ്ങളും മദ്യക്കുപ്പികളും കുപ്പികള്‍ക്കൊപ്പം ഐസ് ക്യൂബുകള്‍ നിറച്ച ഐസ് ബോക്സുമെല്ലാം നിരത്തി. അപ്പോഴേക്കും ജലാശയത്തില്‍നിന്ന് ഒരു മുതല തലപൊക്കി അവിടേയ്ക്കു പതുക്കെ പതുക്കെ എത്തി. ഇതുകണ്ട വിനോദ യാത്രാ സംഘം മദ്യവും ഭക്ഷണവുമെല്ലാം അവിടെ ഉപേക്ഷിച്ച് ജീവനുംകൊണ്ട് അവരുടെ വാഹനത്തിലേക്ക് ഓടിക്കയറി. വാഹനത്തില്‍ സുരക്ഷിതമായി ഇരിപ്പുറപ്പിച്ച […]