സിഡ്‌കോ മുൻ എംഡി സജി ബഷീറിനെയും കുടുംബത്തെയും ഇഡി ചോദ്യം ചെയ്യുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുന്നത്. സജി ബഷീർ, ഭാര്യ അനുഷ, അമ്മ ലിസ എന്നിവരെ ചോദ്യം ചെയ്യുന്നുണ്ട്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടാനാണ് ചോദ്യം ചെയ്യലെന്നാണ് വിവരം. രാവിലെ പതിനൊന്നരക്കാണ് ചോദ്യം ചെയ്യൽ നടപടികൾ തുടങ്ങിയത്. വൈകീട്ട് നാല് മണിക്ക് വിവരം ലഭിക്കുമ്പോഴും ചോദ്യം ചെയ്യൽ തുടരുകയാണ്. നിരവധി അഴിമതി കേസുകളിൽ ആരോപണ വിധേയനാണ് സജി ബഷീർ. ഇദ്ദേഹത്തിനെതിരെ 15 വിജിലൻസ് കേസുകളിൽ അന്വേഷണം നടക്കുന്നുണ്ട്.
സിഡ്‌കോ മുൻ എംഡി സജി ബഷീറിനെയും കുടുംബത്തെയും ഇഡി ചോദ്യം ചെയ്യുന്നു
