തൈര് പാക്കറ്റുകളിൽ തൈര് എന്ന് തമിഴിൽ എഴുതുന്നതിന് പകരം ദഹി എന്നെഴുതിയുള്ള ലേബൽ ഒട്ടിയ്ക്കാനാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ നിർദ്ദേശം. മിൽക്ക് ഫെഡറേഷനുകളോടും ക്ഷീര ഉത്പാദകരോടും ഉൽപ്പന്നങ്ങളുടെ പേര് പുനർനാമകരണം ചെയ്യാൻ നിർദ്ദേശിക്കുകയായിരുന്നു.ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്ന നടപടിയാണ് കേന്ദ്രസർക്കാരിന്റേത്, തൈര് പാക്കറ്റുകളിൽ ഹിന്ദി ലേബൽ കൊണ്ടുവരുന്നതിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. തൈര് പാക്കറ്റുകളിൽ കൂടി ഹിന്ദി ഉപയോഗിക്കണമെന്ന നിലയിലേക്കെത്തി നിൽക്കുകയാണ് കാര്യങ്ങൾ. കന്നടയേയും തമിഴിനേയും ഇതിലൂടെ ഇകഴ്ത്തുകയാണെന്നും സ്റ്റാലിൻ പറഞ്ഞു.
തൈര് പാക്കറ്റുകളിൽ ഹിന്ദി ലേബൽ കൊണ്ടുവരുന്നതിനെതിരെ എംകെ സ്റ്റാലിൻ
