Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോഴിക്കോട് കല്ലായി റോഡിലെ വസ്ത്ര വ്യാപാരശാലയിലെ തീപിടുത്തത്തിൽ ദൂരൂഹത ഉണ്ടെന്ന് കോഴിക്കോട് മേയര്‍

കോഴിക്കോട് കല്ലായി റോഡിലെ വസ്ത്ര വ്യാപാരശാലയിൽ തീപിടുത്തത്തിൽ രണ്ടാം നില പൂര്‍ണ്ണമായി കത്തി നശിച്ചു. താഴെ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും കത്തി. സംഭവത്തില്‍ ദൂരൂഹത ഉണ്ടെന്നും വിശദമായി അന്വേഷണം നടത്തണമെന്നും കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് ആവശ്യപ്പെട്ടു.രാവിലെ ആറര മണിയോടെയാണ് കെട്ടിടത്തിന്റെ  രണ്ടാം നിലയിൽ തീ കണ്ടത്. ഇതേ സമയം തന്നെ താഴെ നിര്‍ത്തിയിട്ട രണ്ട് കാറുകളും കത്തുന്നനിലയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. നാട്ടുകാരാണ് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്. തീ വ്യാപിച്ചതോടെ ഫയര്‍ഫോഴ്സ് എത്തി തീ അണക്കാന്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കുഞ്ഞ് മരിച്ച സംഭവത്തിൽ താൽക്കാലിക ഡോക്ടറെ പിരിച്ചു വിട്ടു

വയനാട്ടിൽ മാനന്തവാടി മെഡിക്കൽ കോളേജിലെ താൽക്കാലിക ഡോക്ടറെ പിരിച്ചു വിട്ടു.ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ ഡോക്ടർക്ക് വീഴ്ച്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്.മാർച്ച് 22 നാണ് വെള്ളമുണ്ടയിൽ ഗോത്ര ദമ്പതികളുടെ കുഞ്ഞ് മരിച്ചത്. ചികിൽസ നൽകുന്നതിൽ മെഡിക്കൽ കോളേജിന്റെ ഭാഗത്ത് ഗുരുതരമായ അനാസ്ഥ ഉണ്ടായെന്നാണ് ആരോഗ്യ വകുപ്പ് കണ്ടത്തിയത്. ന്യുമോണിയ, അനീമിയ തുടങ്ങിയ അസുഖങ്ങൾ കുട്ടിക്ക് ഉണ്ടായിരുന്നു ഇത് ഡോക്ട്ടർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല, കുടുംബത്തിന്റെ പരാതിയിൽ യാഥാർത്ഥ്യമുണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ തന്നെ കണ്ടെത്തി. തുടർന്നാണ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗത ഗാന വിവാദത്തിൽ കേസെടുത്ത് നടക്കാവ് പോലീസ്

സംസ്ഥാന സ്കൂൾ കലോൽസവത്തിലെ സ്വാഗത ഗാന വിവാദത്തിൽ മാതാ പേരാമ്പ്രയ്ക്കെതിരെ നടക്കാവ് പോലീസ് കേസെടുത്തു. മാതാ ഡയറക്റ്റർക്കും മറ്റു പത്തുപേർക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.സംഭവത്തിൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് ​ഗാന്ധി സ്റ്റഡി സർക്കിൾ ഡയറക്ടർ നടക്കാവ് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ നടപടി എടുക്കാത്തതിനെ തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് നടപടിയെടുത്തത്. മതസ്പർദ്ധ വളർത്തൽ കുറ്റ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

യാത്രക്കാർ കുറവാകുന്നതിനാൽ കൊച്ചി മെട്രോ സ്റ്റേഷനുകളുടെ നടത്തിപ്പ്  ആശങ്കയിൽ

യാത്രക്കാർ കുറവാകുന്നതിനാൽ കൊച്ചി മെട്രോ സ്റ്റേഷനുകളുടെ നടത്തിപ്പ്  ആശങ്കയിൽ . ആലുവ മുതൽ കളമശേരി വരെയുള്ള നാല് സ്റ്റേഷനുകളിൽ നിന്നും പ്രതിദിനം 600 ൽ താഴെ യാത്രക്കാർ മാത്രമാണ് മെട്രോയിൽ കയറുന്നത്. മെട്രോയുടെ ആദ്യ ഘട്ട നിർമ്മാണം തുടങ്ങുമ്പോൾ പ്രതിദിനം 3 ലക്ഷം യാത്രക്കാർ കയറുമെന്നായിരുന്നു പറഞ്ഞിരുന്നത്.യാത്രക്കാർ കുറയുന്നത് കൊച്ചി മെട്രോ രണ്ടാം ഘട്ടത്തെ സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസും നികുതി ഫീസ് വർദ്ധനകളും പ്രാബല്യത്തിലായി

സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസും നികുതി ഫീസ് വർദ്ധനകളും പ്രാബല്യത്തിലായി. പെട്രോളിനും ഡീസലിനും രണ്ട് രൂപയും ഭൂമി ന്യായവിലയിൽ ഇരുപത് ശതമാനവും വർദ്ധന. മദ്യത്തിനും വില കൂടി.തദ്ദേശ സ്ഥാപനങ്ങളിലെ ഫീസ് നിരക്കുകൾ കാലോചിതമായി പരിഷ്കരിക്കുമെന്ന ബജറ്റ് നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശ ഭരണ വകുപ്പ് ഫീസ് നിരക്കുകൾ കൂട്ടി ഉത്തരവിറക്കിയത്. കെട്ടിട നിർമാണത്തിനുള്ള പെർമിറ്റിനും ലൈസൻസിനും ചെലവേറും. പഞ്ചായത്തുകളിൽ ലൈസൻസ് അപേക്ഷാ ഫീസ് ച.മീറ്ററിന് 300 മുതൽ 3000 രൂപ വരെയായി ഉയരും. മുൻസിപ്പാലിറ്റിയിൽ 300 മുതൽ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വൈക്കം സത്യാഗ്രഹ ശതാബ്ദിയോടനുബന്ധിച്ച് സംസ്ഥാന ഗവൺമെൻറ് സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടികൾക്ക് ഇന്ന് തുടക്കം

വൈക്കം സത്യാഗ്രഹ ശതാബ്ദിയോടനുബന്ധിച്ച് സംസ്ഥാന ഗവൺമെൻറ് സംഘടിപ്പിക്കുന്ന 603 ദിവസം നീണ്ടു നിൽക്കുന്ന അനുസ്മരണ പരിപാടികൾക്ക് ഇന്ന് തുടക്കം. ബീച്ച് മൈതാനിയിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേർന്ന് ഉദ്ഘാടനം ചെയ്യും. നവോത്ഥാന സാമൂഹിക പരിഷ്ക്കരണ ആശയങ്ങൾ ജനങ്ങളിലെത്തിക്കാൻ മൂന്നു ദിവസം വീതം നീണ്ടു നിൽക്കുന്ന മഹാ കൺവെൻഷനുകൾ, ശതാബ്ദി അനുസ്മരണത്തോടനുബന്ധിച്ച് സംഘടിപ്പിക്കും. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പഠന കളരികളും സെമിനാറുകളും വിവിധയിടങ്ങളിൽ നടത്തും. മഹാത്മാഗാന്ധിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 1

◾സംസ്ഥാനത്തു കെട്ടിട നിര്‍മാണ പെര്‍മിറ്റിനുള്ള ഫീസ് കുത്തനെ വര്‍ധിപ്പിച്ചു. 300 ചതുരശ്ര മീറ്റര്‍ വരെയുള്ള നിര്‍മാണത്തിന് അപേക്ഷിച്ചാലുടന്‍ പെര്‍മിറ്റ് ലഭ്യമാകും. നൂറു ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ് ഫീസ് 300 രൂപയും മുന്നൂറു വരെ ചതുരശ്ര മീറ്റര്‍ വരെയുള്ളവയ്ക്ക് ആയിരം രൂപയുമാണ് ഫീസ്. മുന്നൂറു ചതുരശ്ര മീറ്ററിനു മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് പഞ്ചായത്തുകളില്‍ മൂവായിരം രൂപയും മുനിസിപ്പാലിറ്റികളില്‍ നാലായിരം രൂപയും കോര്‍പറേഷനുകളില്‍ അയ്യായിരം രൂപയുമാണു പെര്‍മിറ്റ് ഫീസ്. നിരക്കുകള്‍ ഏപ്രില്‍ പത്തിനു നിലവില്‍ വരും. ◾സംസ്ഥാനത്തു പെട്രോള്‍, […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ദേവികുളം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് കെ.സുധാകരന്‍ എംപി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി

ദേവികുളം മണ്ഡലത്തിലെ എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. ദേവികുളം നിയമസഭാ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കുമേല്‍ സുപ്രിംകോടതിയെ സമീപിക്കാന്‍ എ.രാജയ്ക്ക് പത്തുദിവസം സമയപരിധി അനുവദിച്ചിരുന്നു. എന്നാല്‍ അനുകൂല ഉത്തരവ് സുപ്രിംകോടതിയില്‍ നിന്ന് ലഭിക്കാത്ത സാഹചര്യത്തില്‍ ജനപ്രാതിനിധ്യ നിയമം 107ാം വകുപ്പ് പ്രകാരം അദ്ദേഹം അയോഗ്യനായതിനാല്‍ ഹൈക്കോടതി വിധി പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നടപ്പിലാക്കണമെന്ന് കെ.സുധാകരന്‍ കത്തിലൂടെ തെരഞ്ഞെടുപ്പ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നാളെ യുഡിഎഫ് കരിദിനമായി ആചരിക്കുമെന്ന് കൺവീനർ എംഎം ഹസൻ

സംസ്ഥാന സർക്കാരിന്റെ ജനദ്രോഹപരമായ നികുതികൾ പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിൽ നാളെ (ഏപ്രിൽ ഒന്ന്) യുഡിഎഫ് കരിദിനമായി ആചരിക്കുമെന്ന് കൺവീനർ എംഎം ഹസൻ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും നഗരങ്ങളിലും യുഡിഎഫ് പ്രവർത്തകർ കറുത്ത ബാഡ്ജ് ധരിക്കും. കരിങ്കൊടി ഉയർത്തിയും പന്തം കൊളുത്തിയും പ്രതിഷേധം അറിയിക്കുമെന്നും ഹസൻ വ്യക്തമാക്കി.തിരുവനന്തപുരത്ത് രാവിലെ 11ന് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സെക്രട്ടേറിയറ്റിലേക്ക് പ്രകടനം നടത്തും. യുഡിഎഫ് ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കും. വെള്ളക്കരം, വൈദ്യുതി ചാര്‍ജ്, വീട്ടുകരം, ഇന്ധനവില […]

Posted inബിസിനസ്സ്

ആറ് ബിസിനസ് ഗ്രൂപ്പുകളായി ആലിബാബ വിഭജിക്കുന്നു

ചൈനീസ് ഇ കൊമേഴ്‌സ് കമ്പനിയായ ആലിബാബ ആറ് ബിസിനസ് ഗ്രൂപ്പുകളായി വിഭജിക്കുന്നു. മാറുന്ന വിപണിയിലെ കൂടുതല്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്താനാണ് വിഭജനമെന്ന് ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിങ് ലിമിറ്റഡ് അറിയിച്ചു. ക്ലൗഡ് ഇന്റലിജന്‍സ്, താബോ ടിമാള്‍, ലോക്കല്‍ സര്‍വീസ്, ഗ്ലോബല്‍ ഡിജിറ്റല്‍, കാന്യോ സ്മാര്‍ട് ലോജിസ്റ്റിക്‌സ്, ഡിജിറ്റല്‍ മീഡിയ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് എന്നിങ്ങനെ ആറു ഗ്രൂപ്പുകളായാണ് തിരിക്കുക. പുതിയ പ്രധാനമന്ത്രി ലി ചിയാങ് സ്വകാര്യമേഖലയ്ക്ക് മികച്ച പിന്തുണ നല്‍കുന്നതിന്റെ പശ്ചാത്തലത്തിലാണ് ബിസിനസ് വിപുലപ്പെടുത്താനുള്ള ആലിബാബയുടെ നീക്കം. രണ്ടു വര്‍ഷം ചൈനയ്ക്കു […]