വയനാട്ടിൽ മാനന്തവാടി മെഡിക്കൽ കോളേജിലെ താൽക്കാലിക ഡോക്ടറെ പിരിച്ചു വിട്ടു.ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ ഡോക്ടർക്ക് വീഴ്ച്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്.മാർച്ച് 22 നാണ് വെള്ളമുണ്ടയിൽ ഗോത്ര ദമ്പതികളുടെ കുഞ്ഞ് മരിച്ചത്. ചികിൽസ നൽകുന്നതിൽ മെഡിക്കൽ കോളേജിന്റെ ഭാഗത്ത് ഗുരുതരമായ അനാസ്ഥ ഉണ്ടായെന്നാണ് ആരോഗ്യ വകുപ്പ് കണ്ടത്തിയത്. ന്യുമോണിയ, അനീമിയ തുടങ്ങിയ അസുഖങ്ങൾ കുട്ടിക്ക് ഉണ്ടായിരുന്നു ഇത് ഡോക്ട്ടർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല, കുടുംബത്തിന്റെ പരാതിയിൽ യാഥാർത്ഥ്യമുണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ തന്നെ കണ്ടെത്തി. തുടർന്നാണ് ഡോക്ട്ടറെ പിരിച്ചു വിട്ടത്.
കുഞ്ഞ് മരിച്ച സംഭവത്തിൽ താൽക്കാലിക ഡോക്ടറെ പിരിച്ചു വിട്ടു
