സൈജു കുറുപ്പ് നായകനാകുന്ന ‘ഹരിവരാസനം’ ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം യോഗി ബാബു പ്രധാന വേഷത്തില്‍ എത്തുന്നു. രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലും മറ്റു ഇതര ലൊക്കേഷനുകളിലുമായി പുരോഗമിക്കുകയാണ്. ഡോ. കെ. അമ്പാടിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളില്‍ പ്രശസ്ത തെന്നിന്ത്യന്‍ താരം യോഗി ബാബു അഭിനയിക്കുന്ന വിവരം സൈജു കുറുപ്പാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. മലയാളികള്‍ക്ക് മികവുറ്റ സിനിമകള്‍ സമ്മാനിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. ‘മാളികപ്പുറ’ത്തിനു ശേഷം രഞ്ജിന് രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
‘ഹരിവരാസന’ത്തില്‍ സൈജു കുറുപ്പിനൊപ്പം യോഗി ബാബുവും
