6

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനലക്ഷ്മി ബാങ്കിന് നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ മികച്ച മുന്നേറ്റം. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ബാങ്കിന്റെ അറ്റലാഭം 104 ശതമാനം ഉയര്‍ന്ന് 24.91 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 12.18 കോടി രൂപയായിരുന്നു. പ്രവര്‍ത്തന ലാഭം 33.28 കോടി രൂപയില്‍ നിന്ന് 51.45 കോടി രൂപയായും ഉയര്‍ന്നു. മൊത്തം വരുമാനം 484.25 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 407.06 കോടി രൂപയായിരുന്നു. മൊത്തം ബിസിനസ് 35,190 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം 29,051 കോടി രൂപയായിരുന്നു. മൊത്തം നിക്ഷേപം 19,404 കോടി രൂപയിലെത്തി. റീറ്റെയ്ല്‍ നിക്ഷേപങ്ങളില്‍ 18.62 ശതമാനം വളര്‍ച്ച നേടി. കറന്റ് ആന്റ് സേവിംഗ്സ് അക്കൗണ്ട് നിക്ഷേപം മൊത്തം നിക്ഷേപത്തിന്റെ 28.81 ശതമാനമാണ്. വായ്പകള്‍ 15,786 കോടി രൂപയായി ഉയര്‍ന്നു. സ്വര്‍ണപ്പണയ വായ്പകളില്‍ 75.91 ശതമാനത്തിന്റെ വന്‍ വാര്‍ഷിക വളര്‍ച്ചയാണ് ബാങ്ക് കൈവരിച്ചത്. മൊത്ത നിഷ്‌ക്രിയ ആസ്തി 3.22 ശതമാനത്തില്‍ നിന്ന് 1.82 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 1.13 ശതമാനത്തില്‍ നിന്ന് 0.47 ശതമാനമായും കുറയ്ക്കാന്‍ ബാങ്കിനായി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *