Untitled design 2026 08 01T135845.651

മഴ ശക്തമായതോടെ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ജലനിരപ്പ് അപകടകരമായ രീതിയിൽ തുടരുന്നതിനാൽ കേന്ദ്ര ജല കമ്മീഷൻ സംസ്ഥാനത്തെ വിവിധ നദികളിൽ ഓറഞ്ച്/ മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട പമ്പ (മടമൺ സ്റ്റേഷൻ), കോട്ടയം മണിമല (പുല്ലക്കയാർ സ്റ്റേഷൻ), എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട പമ്പയിൽ (മലക്കര സ്റ്റേഷൻ), മഞ്ഞ അലർട്ടാണ്. മേൽ പറഞ്ഞ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും ഈ നദികളുടെ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *